ചെമ്പരുന്ത്
റാകി പറക്കുന്ന ചെമ്പരുന്തേ നീ
എന്ത് കണ്ടു ഇന്നെന്റെ മുറ്റത്തു
ചിക്കി ചികയുന്ന കരിങ്കോഴി പിടയുടെ
കുഞ്ഞുങ്ങളാണോ നിന്റെ ലക്‌ഷ്യം
ഉണ്ണികൾക്കെല്ലാം കൊടുത്ത ശേഷം
'അമ്മ, അടവെച്ചു ബാക്കി മുട്ടയെല്ലാം
കരിങ്കോഴി അതൊന്നു പൊരുന്നയായ്-
കുഞ്ഞുങ്ങൾ പത്തെണ്ണം വിരിഞ്ഞു വന്നു
കൊല്ലില്ല, തിന്നില്ല അനാവശ്യമായി
പ്രതികാരമോ അത് തെല്ലുമില്ല
കൂട്ടിനകത്തെൻ കുഞ്ഞുങ്ങൾ തീറ്റക്കായി
തല തല്ലി കരയുന്നു വീണ്ടും വീണ്ടും
പ്രകൃതി തൻ നിയമത്തിന് അതീതമായീ
ഞാനൊരു പാതകമൊന്നും ചെയ്കയില്ല
കൊത്തിയെടുത്തതാം ഇരയുമായി
കുതിച്ചങ്ങു റാകി പറന്ന ആ ചെമ്പരുന്ത്
ചിറകിലെന്തോ തട്ടി പാവം പരുന്തങ്ങു
വീണു പോയൊരു മര ചില്ലയിന്മേൽ
കൊക്കിലെ ഇരയും പോയ് കെട്ട് പിണഞ്ഞൊരാ
ചരട് അതിൽ കുടുങ്ങി ആ ചെമ്പരുന്ത്
ചങ്കു പിടഞ്ഞു തേടി അലഞ്ഞാ
ഇണ പരുന്തു അവിടെയാ ദിക്കിലാകെ
അമ്മയില്ലാ കൂട്ടിൽ ആ കുഞ്ഞുങ്ങൾ
തളർന്നുറങ്ങി വെറും വയർ അതോടെ..
കിടന്നു പിടഞ്ഞു പാവം ആ പരുന്തു
മര കൊമ്പത്തങ്ങനെ നിസ്സഹയായീ
കുഞ്ഞുങ്ങളെ ഓർത്തത് വേദനിച്ചങ്ങനെ
പിടഞ്ഞു പറക്കാൻ ശ്രമിച്ചു വീണ്ടും
നല്ലോരു പഥികൻ കണ്ടാ പരുന്തിനെ
രക്ഷപെടുത്തി ആ കുടുക്കിൽ നിന്നും
വിരി മാനം ഉള്ളാലെ പുണർന്നു കുതിച്ചങ്ങു
പറന്നാ പരുന്തു തൻ കൂട്ടിലേക്കായ് ...
പട്ടം പറപ്പിച്ചു രസിക്കും കിടാങ്ങളെ
ഓർക്കുക പക്ഷി പറവകളെ
ഈ ഭൂവിൻ അവകാശം നിങ്ങളെപ്പോൽ
അവർക്കുമുണ്ടെന്നു തിരിച്ചറിവീൻ...
ഷീബ വര്ഗീസ്
Not connected : |