ഉണ്ട കാണാതെ - ഹാസ്യം

ഉണ്ട കാണാതെ 

ഉണ്ടപോലുള്ള ലോകത്ത്
ഉണ്ടതുപോലെ -
ഉണ്ണാതലയുന്നവന്ന്
ഉണ്ട കണ്ടാലെന്ത്
ഉണ്ട കണ്ടില്ലെങ്കിലെന്ത്

ഉണ്ടയില്ലാതോക്കുമായി
ഉണ്ടു ഉറങ്ങുന്നവനു കാവൽ.
ഉണ്ട ഉരുട്ടി ഉണ്ണാത്തവന്
ഉണ്ടയേറും ഉണ്ടപിടുത്തവും

ഉണ്ടചോറിന് നന്ദി വേണ്ട
ഉണ്ട ഉരുട്ടി വിഴുങ്ങുമ്പോൾ
ഉണ്ടക്കണ്ണ് ഒന്ന് തുറന്ന്
ഉണ്ട ഉരുള കണ്ടാ മതി

ഉണ്ട കണ്ട ഉയിരുകൾക്കും
ഉണ്ട കട്ട ഉശിരുകൾക്കും
ഉണ്ട ഇല്ലാ തോക്കിലെ
ഉണ്ട ഇല്ലാ വെടിപ്പുക.



up
0
dowm

രചിച്ചത്:ശ്യാം
തീയതി:14-02-2020 09:09:42 PM
Added by :ശ്യാംകുമാർ.എൻ
വീക്ഷണം:109
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :