തടവറയിൽ  - തത്ത്വചിന്തകവിതകള്‍

തടവറയിൽ  

ഗർഭ ഗൃഹത്തിലടച്ചവർ പുറത്തു ചാടുന്നത്
പിടഞ്ഞെഴുനേറ്റു പുതിയൊരെടുത്തു ചാട്ടത്തിനായ്.
പടവുകളെല്ലാം തീരാത്ത തടസ്സങ്ങളായി.
വിവാഹമെന്നതൊരു തടവറയിൽ നിന്നും
മറ്റൊരു തടവറയിലേക്കു മോചനത്തിനായി
മോചനം പിന്നെയും ഒരു തടവറയിലേക്ക്.

ഏകാന്തതതയുടെ തീരാത്ത ദുഃഖ ഭാരത്തിൽ
വിലങ്ങഴിക്കാൻ പുതിയ വിലങ്ങു തീർത്തു
ക്ഷമയുടെ പരീക്ഷണങ്ങൾക്കന്ത്യം കുറിച്ച്
ജീവന്റെ പരിസമാപ്തയിൽവീണ്ടും കല്ലറയിൽ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:18-02-2020 12:05:20 PM
Added by :Mohanpillai
വീക്ഷണം:32
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :