ഞാൻ ഒരു "പരാജിതൻ"
ഞാൻ ഒരു "പരാജിതൻ"
ഇന്ന് പടുവൃക്ഷം,പണ്ടേ
പറഞ്ഞു പറഞ്ഞു പരത്തി
കളിയാക്കിയാക്കിയാ പാഴ്‍വൃക്ഷം .
വാക്കുകൾ ഒരു നൂറു
കാരിരുമ്പാണികൾ
എന്നിൽ തുളച്ചുകയറി.
പൂവിട്ടില്ല കായിച്ചില്ല.
പക്ഷെ നൂറ്റാണ്ടിന്റെ
പ്രളയത്തിൽ പിടിവള്ളിതന്നു.
എൻ കൈക്കുമ്പിളിൽ
കിളികൾ ഒത്തിരി കൂടൊരുക്കി
പഴിപറഞ്ഞവർക്കു വഴിയിൽ
തണലൊരുക്കി ഉറച്ചു
നിന്നു ഞാൻ ജനിച്ചമണ്ണിൽ .
ഞാൻ ഒരു "പരാജിതൻ"
ദേവവൃക്ഷങ്ങൾ നടുവാൻ
കൈപ്പത്തികൾ വെട്ടിമാറ്റി
തരളഹൃദയം തുടിക്കും മര-
ത്തടിയെ കൈപ്പിടികളാക്കി.
അതിനാൽകോശങ്ങൾ ഞരുങ്ങി
ആയുധങ്ങൾക്കായി എൻ
രക്തക്കറഉണങ്ങും മുമ്പേ
ചിന്തേരിട്ടു മാറ്റിവെച്ചു .
ശാകോപശാഖകൾ
വഹ്നിയിൽ വിറകുകൊള്ളിയായി
എരിയുമ്പോൾ കണ്ടു
എന്റെച്ചൂടിൽ തിളക്കുന്ന
അരിയുംകലവും
അറിഞ്ഞു നിൻ
ദുഷിച്ച ശ്വാസവും
ഞാൻ കത്തിയമരുന്നു.
ഒടുവിൽ എൻ
ആത്മാവ് ഒരു പിടി
ചാരമായി മണ്ണിലലിയുന്നു.
കണ്ടത് നിൻ ചിരിയും വിജയവും .
ഹ ഹ ,ഞാൻ ഒരു "പരാജിതൻ".
വിനോദ് കുമാർ വി
Not connected : |