പ്രളയത്തിലെ പ്രണയം
പ്രളയവും പ്രണയവും
തമ്മിലെന്ത്
പ്രളയത്തിൽ പ്രണയിച്ചവർ
എവിടെ ഇന്ന്
പ്രളയം കഴിഞ്ഞു
പുലരി വന്നു
പ്രണയം പ്രകടനം
മാത്രമായി
പ്രണയം പഴമയായ്
പഴഞ്ചനായി
പ്രളയത്തെ ഓർക്കുവാൻ
"സെസ്സ് " ബാക്കി
പ്രളയത്തിൽ പ്രണയവും
ഒലിച്ചുപോയി
പ്രണയം നേട്ടത്തിൽ
മാത്രമായി
പ്രണയം അവനിൽ നിന്ന
വനിലേക്കായി മാറി
പ്രണയം ജാതീയമായ്
മതത്തിലായി
പ്രണയിക്കും മനുഷ്യരെ
കാണാതെയായ്
പ്രണയ മനസ്സുകൾ
വരണ്ടുകീറി
പ്രണയ ജലത്തിനായ്
കേണു മനം
പ്രണയമായ്
പെയ്തിറങ്ങിടുവാൻ
പ്രളയമേ നീ
ഇനി എന്നു വരും.
ശ്യാം
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|