പൊന്നിൻ നിറമുള്ള കുന്നിൽ  - തത്ത്വചിന്തകവിതകള്‍

പൊന്നിൻ നിറമുള്ള കുന്നിൽ  

പൊന്നിൻ നിറമുള്ള കുന്നിൽ
പൊന്നു വിലയുള്ള പൊന്നിലം
ആ പൊന്നിലത്തിൽ
പൊന്നിൻ നിറമുള്ളനെൽക്കതിരുണ്ടെ.
പൊന്നിൻ നിറമുള്ള വള്ളികളിൽ
പൊന്നിൻ നിറമുള്ള പൂക്കളുണ്ടെ
പൊൻ ശലഭങ്ങൾ പാറിപ്പറന്നാടുന്നെ കണ്ടെ.
അടപടലെ പൊന്നുപൂശിയ വാഴപ്പഴവും
വാഴത്തടത്തിൻ ഓരൊത്തു
പൊൻ കൊലുസ്സിട്ട മഞ്ഞൾ
ചെടിയും കാറ്റിലാടിനിന്നെ.

പൊന്നോലകൾക്കിടയിൽ
കണ്ടു കാണാപ്പൊന്നേ ഓ ..പെണ്ണെ .
ഇത്തിരി പൊന്നുപോലും
ചാർത്താത്ത, പഞ്ചവർണ്ണക്കിളിയെ .
നിൻ കഴുത്തിൽ ,പൊൻ താലി ചാർത്തിടാൻ
ആ ചെങ്കതിരോൻ വന്നേ
ചാലവെ ചാരുഭംഗിയിൽ
പൊന്നിൻ നിറമുള്ള കുന്നിൽ
പൊന്നിൻ നിറമുള്ള ആ പൊന്നിലം.
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:25-02-2020 10:54:56 PM
Added by :Vinodkumarv
വീക്ഷണം:20
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me