പ്രതികരണം അഥവാ കുറ്റം!  - തത്ത്വചിന്തകവിതകള്‍

പ്രതികരണം അഥവാ കുറ്റം!  

ഭീതിയുടെ സിംഹാസനങ്ങളില്‍
നരകത്തിലെ തടിച്ചപുസ്തകം തുറന്നുവച്ചു യജമാനന്മാര്‍ഇരിക്കുന്നുണ്ടായിരുന്നു
അവരുച്ചത്ത്തില്‍ ചോദിച്ചുകൊണ്ടിരുന്നു
മുറിക്കപ്പെട്ടനാവ് നിശബ്ദമായിരുന്നു
ഒടുവില്‍ ശിക്ഷവിധിക്കപ്പെട്ടു..
ആയിരംകുറ്റവാളികള്‍
രക്ഷപ്പെടാന്‍ കാരണക്കാരനായ..
ഒരേയൊരു നിരപരാധിയായതുകൊണ്ട്..
നിങ്ങള്ക്ക് വധശിക്ഷയെന്ന
ചെറിയശിക്ഷവിധിക്കുന്നു!
ബന്ധിതനായി ജയിലറയിലേക്കുപോകുമ്പോള്‍
കൊപമടക്കാന്കഴിയാതെ
ആകുറ്റവാളി തന്റെ
നിഴലിനോടാക്രോശിച്ചു
മിണ്ടിപ്പോകരുത്‌!



up
0
dowm

രചിച്ചത്:
തീയതി:30-10-2012 10:49:16 AM
Added by :Mujeebur Rahuman
വീക്ഷണം:138
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :