തോക്കിന്‍മുന്നിലെ ശലഭങ്ങള്‍  - തത്ത്വചിന്തകവിതകള്‍

തോക്കിന്‍മുന്നിലെ ശലഭങ്ങള്‍  

'മലാല' !,സ്വാത് താഴ്വരയിലൊരു കുഞ്ഞുപൂമ്പാറ്റ !!
അപ്പൂഞ്ചിറകിലേക്ക് തുറിച്ചെത്രതോക്കുകള്‍ !!

അക്ഷരപ്പൂക്കള്‍വിടര്‍ന്ന മുറ്റങ്ങളില്‍
അഗ്നികുണ്ധങ്ങള്‍ തീര്‍ത്തന്ത്യമാംശാസനം ..

പള്ളിയില്‍ ,പള്ളിക്കുടങ്ങളില്‍പോകുവാന്‍
പെണ്ണ്കൊതിച്ചാല്‍പൊറുക്കണോദൈവം?!

കൂര്‍ത്തനഖങ്ങളില്‍ രക്തക്കറപൂണ്ട
കാട്ടുമൃഗങ്ങള്‍പോല്‍ താലിബാന്‍സേനകള്‍ !!

ഗോത്രദൈവത്തിന്റെ നീതിപീഠത്തിനാ-
യാര്‍ത്തു വിളിക്കുന്ന പ്രാകൃതജീവികള്‍ !

ബുര്‍ഖകള്‍ക്കുള്ളിലിരുണ്ടലോകത്ത് ദു :-
ഖാര്‍ത്തമൊടുങ്ങുന്ന ജീവിതങ്ങള്‍ക്കുമേല്‍ ..

ഓരോവിലക്കുകള്‍തീര്‍ത്തുതേര്‍വാഴ്ചകള്‍ !
ക്രൂരം!കിരാത,മസഹ്യമക്കാഴ്ചകള്‍ !!
ക്ഷീരപഥങ്ങളില്‍ശാസ്ത്രരഥജയ -
ഭേരിമുഴങ്ങുന്ന പുതിയനൂറ്റാണ്ടിലും ..
വീണ്ടുമോരോരോ ഹദീസുമായെത്തുന്നു
വീണ്ടുവിചാരമില്ലാത്ത 'മലക്കുകള്‍ ' !!

അവിടെയാ പെണ്‍കൊടി സ്വപ്‌നങ്ങള്‍ കാണ്പൂ!
അറിവിന്‍ പ്രകാശമവള്‍ക്കാരു നല്‍കും !!

ഉന്മുദ്രമാക്കുഞ്ഞുഹൃദയത്തില്‍ നിന്നും
ഉച്ചത്തില്‍ കേള്‍ക്കുന്നു സ്വാതന്ത്ര്യഗാനം !

ചോരമണക്കുമത്താഴ്വര തോറും
ചോലകള്‍പാടിയാ പ്രാണസംഗീതം !!


up
0
dowm

രചിച്ചത്:രജീഷ് പാലവിള
തീയതി:31-10-2012 10:37:41 AM
Added by :rejeesh palavila
വീക്ഷണം:150
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :