തുമ്പമെല്ലാം അകറ്റും തമ്പുരാനേ... - ഇതരഎഴുത്തുകള്‍

തുമ്പമെല്ലാം അകറ്റും തമ്പുരാനേ... 

തുമ്പമെല്ലാം അകറ്റും തമ്പുരാനേ...
പറശ്ശിനിക്കടവിലെ പരംപൊരുളേ...
മടപ്പുരയിൽ വാഴും മുത്തപ്പനേ.. ദേവാ..
തുമ്പമെല്ലാം അകറ്റും തമ്പുരാനേ...

ചന്ദ്രക്കലാകിരീടം ചൂടിയ ഭൈരവനും
മൽസ്യകിരീടം ചാർത്തിയ വിഷ്ണുവും
ഒന്നിച്ചവതാരം ചെയ്ത നിന്തിരുവടി നീ ..
പറശ്ശിനിക്കടവിലെ പരബ്രഹ്മമേ.. ദേവാ.
തുമ്പമെല്ലാം അകറ്റും തമ്പുരാനേ...

പാടിക്കുറ്റി അമ്മയ്ക്ക് പൈതലായ്
അയ്യങ്കരയിൽ അവതരിച്ചവനേ..
കുന്നത്തൂർപാടിയിൽ തിരുവപ്പനേ..
പുരളിമലയിലെ വെള്ളാട്ടമേ.. ദേവാ..
തുമ്പമെല്ലാം അകറ്റും തമ്പുരാനേ...


up
0
dowm

രചിച്ചത്:സുദർശനകുമാർ വടശേരിക്കര
തീയതി:12-03-2020 03:26:30 PM
Added by :C K Sudarsana Kumar
വീക്ഷണം:23
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :