വളപട്ടണപ്പുഴക്കരയിൽ - ഇതരഎഴുത്തുകള്‍

വളപട്ടണപ്പുഴക്കരയിൽ 

വളപട്ടണപ്പുഴക്കരയിൽ പറശ്ശിനിക്കടവെന്ന നാട്ടിൽ
നമിക്കുന്നവർക്കെല്ലാം കൈവല്യമേകുന്ന
കാരുണ്യമൂർത്തിയെൻ പൊന്നുമുത്തപ്പൻ
ശരണം ശരണം മുത്തപ്പാ... ശരണം ശരണം
ശരണം ശരണം മുത്തപ്പാ.. പറശ്ശിനി മുത്തപ്പാ..

പയിക്കുന്ന വയറിനു നിത്യവും നൽകുന്നു
ഒരുപിടി പയറും തേങ്ങാപ്പൂളും ..
ഭഗവാന്റെ നിത്യപ്രസാദം..
ഭജിക്കുന്ന മനസ്സിന് നിത്യവും നൽകുന്നു
തിരുവപ്പനയും വെള്ളാട്ടവും..
ദർശന സൗഭാഗ്യ പുണ്യം..

ഒരു ചുട്ട മീനും പനനീരും ഏകിയാൽ..
പയംകുറ്റി വഴിപാട് ചെയ്താൽ..
വെച്ചേരിങ്ങാട്ടും നീർക്കരി വഴിപാടും
മടയനു നേദിച്ചുവെന്നാൽ..
മീനൂട്ട് കഴിച്ചെത്തും ഭക്തർ തൻ ചിത്തത്തിൽ
മുത്തപ്പദേവൻ കുടിയിരിക്കും


up
1
dowm

രചിച്ചത്:സുദർശനകുമാർ വടശേരിക്കര
തീയതി:12-03-2020 03:29:34 PM
Added by :C K Sudarsana Kumar
വീക്ഷണം:16
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :