ചൈനതൻ നെഞ്ചകത്തിൽ
ചൈനതൻ നെഞ്ചകത്തിൽ
മഹാമാരി തീർത്ത താണ്ഡവത്തിൽ
വീണുപോയി ഒത്തിരിപ്പേർ .
അസഹ്യമാം വേദനയിൽ ഒരു
ചുവടുവെക്കാൻ കഴിയാത്തോർ
അവർക്കിടയിൽ വന്നിറങ്ങി വിണ്ണവർ
മാലാഖമാർ, ഭിഷഗ്വരന്‍മാർ
കഷ്ടതയിൽ രക്ഷയേകി
അണുവിമുകതമാക്കി
ധീര ധീരം മോദമോടെ
കൈപിടിച്ച് തെരുവിൽ
ചാരിതാർഥ്യമോടെ നൃത്തമാടി
ഹൃദയതാളമേകി മനംകവർന്നു.
ആ മാറ്റൊലി നിറയട്ടെ ലോകമാകെ.
വിനോദ്‌കുമാർ വി
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|