മറന്നുപോയ വേദപുസ്തകം - തത്ത്വചിന്തകവിതകള്‍

മറന്നുപോയ വേദപുസ്തകം 

ആത്മശാന്തി ലഭിക്കാത്ത ആത്മാ-
ക്കളുള്ള ശ്മശാനത്തിൽ വെച്ച്
എനിക്കൊരു പുസ്തകം കിട്ടി
കണ്ടാലറിയാം വർഷങ്ങളായി
തുറന്നു നോക്കിയിട്ടെന്ന്
അരികുകളിൽ ചിതലരിച്ചു
തുടങ്ങിയുണ്ട്.
പുറംചട്ട ദ്രവിച്ചു കഴിഞ്ഞിരിക്കുന്നു.
ലോകം തിരസ്കരിച്ച ഗ്രന്ഥ-
കർത്താവിൻറ്റെ കണ്ണുനീരാലാകണം
താളുകൾ നനഞ്ഞിരിക്കുന്നു.
ഉള്ളിൽ, എന്തെന്നറിയാത്ത
ഭയം കട്ടപ്പിടിച്ചിരുന്നെങ്കിലും
വിറക്കുന്ന കൈകൾ ക്കൊണ്ട്
ഞാനാ ദ്രവിച്ച ചട്ട മറിച്ചു.
ആദ്യ പേജിൽ ഇങ്ങനെ-
യെഴുതിയിരിക്കുന്നു
” ഇന്ത്യൻ ഭരണഘടന “.
എന്തെന്നറിയാത്തതിനാലും
പ്രത്യേകിച്ച് ഉപയോഗമില്ലാത്ത –
തിനാലും ഞാനത്
അവിടെത്തന്നെ വെച്ച്
തിരിച്ചു നടന്നു.


up
0
dowm

രചിച്ചത്:ജിഷ്ണു CM
തീയതി:19-03-2020 10:36:08 AM
Added by :JISHNU C M
വീക്ഷണം:23
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :