ആവണി തോണിയിൽ
ആവണി തോണിയിൽ ആടിത്തുഴഞ്ഞെത്തും
ഓണവും.. ഓണനിലാവും..
ചാറിയെത്തും ഓണവെയിലിൽ
പാറി എത്തും തുമ്പികൾ പോൽ
പുഴകളും പൂച്ചെടികളും നൃത്തമാടും
ഓണമേ നിൻ വരവിൽ ഞങ്ങൾക്കേറെയാമോദം!
ആവണി തോണിയിൽ ആടിത്തുഴഞ്ഞെത്തും
ഓണവും.. ഓണനിലാവും..
തുമ്പയും.. തുളസിയും... പൂക്കൈതയും പൂക്കും
തുമ്പിതുള്ളാൻ അങ്കണത്തിൽ ആളുകൾ കൂടും
മനസുനിറയെ പൂക്കളങ്ങൾ വർണ്ണമെഴുതുമ്പോൾ
അരുമയാം... ഓര്മയായ്... ഓണം അണയുകയായ്
ആവണി തോണിയിൽ ആടിത്തുഴഞ്ഞെത്തും
ഓണവും.. ഓണനിലാവും..
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|