വാസന്ത കന്യക - മലയാളകവിതകള്‍

വാസന്ത കന്യക 

വാസന്ത കന്യക പൂ ചൂടിനിന്നൂ
ശ്രാവണ ചന്ദ്രിക പാൽചുരന്നൂ
ഉത്രാടസന്ധ്യ വിളക്കുവെച്ചൂ
തിരുവോണപ്പൊട്ടന്മാർ അരങ്ങിലെത്തി
(വാസന്ത കന്യക പൂ ചൂടിനിന്നൂ)

തിരുവോണത്തോണികൾ നീരണിഞ്ഞു..
തിരുവോണത്തുമ്പികൾ പറന്നണഞ്ഞു..
തിരുവാറൻമുളപ്പാട്ടുയർന്നൂ
തിരുവാതിരക്കളി ചുവടുവെച്ചൂ..
(വാസന്ത കന്യക പൂ ചൂടിനിന്നൂ)

മലയാളനാടിന്റെ മനസ്സുണർന്നൂ..
മനതാരിലാവേശ തകിൽ മുഴങ്ങീ
മാവേലിമന്നന്റെ വരവേൽപ്പിനായ്
മാലോകരൊക്കെയും അണിനിരന്നൂ..
(വാസന്ത കന്യക പൂ ചൂടിനിന്നൂ)


up
0
dowm

രചിച്ചത്:സുദർശനകുമാർ വടശേരിക്കര
തീയതി:21-03-2020 12:04:29 PM
Added by :C K Sudarsana Kumar
വീക്ഷണം:19
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :