കറിവേപ്പിലകള്‍  - തത്ത്വചിന്തകവിതകള്‍

കറിവേപ്പിലകള്‍  

രുചിയും, മണവുമേകണമെന്നതു കടമ.
കര്‍ത്തവ്യ നിര്‍വ്വഹണത്താല്‍ ,
വറചട്ടിയിലാത്മസംതൃപ്തി.
വെന്തുനീറുന്നതു , ചങ്കിലെ നീരു-
വറ്റിത്തീരും വരെ.

മണമില്ല; ഗുണമില്ലയതില്‍ പിന്നെ!

വലിച്ചെറിയുന്നൂ...ചിലര്‍
തങ്ങളിലോടും നീരിന്നുറവിടത്തെ;
കാലചക്രമുരുളുമെന്ന
ചിന്തയില്ലാതെ !

കരിഞ്ഞുണങ്ങുന്നൂ
പൊടിഞ്ഞുപോകുന്നൂ
എരിഞ്ഞടങ്ങുന്നൂ
പരിഭവമില്ലാതെ !


up
0
dowm

രചിച്ചത്:സ്വപ്നസഖി
തീയതി:09-12-2010 04:41:14 PM
Added by :prakash
വീക്ഷണം:195
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me