വിവേകാനന്ദ ജയന്തി - മലയാളകവിതകള്‍

വിവേകാനന്ദ ജയന്തി 

നരേന്ദ്രനാഥായി ജനിച്ചകുട്ടി
വിവേകമാനന്ദമതാക്കി മാറ്റി
വിശ്വം ജയിച്ചുജ്ജ്വല വാഗ്വിലാസം
വീര്യം പകർന്നീ ധര ധന്യമാക്കീ

മഹാമതേ താവക ജന്മമീ ഭൂ-
മാതിൻ കരങ്ങൾക്കു കരുത്തു നല്കീ
തമസ്സിലാണ്ടോരു ദിനങ്ങളിൽ നീ
കൊളുത്തിവെച്ചൂ തവദിവ്യജന്മം

ഭവാന്റെയീ ജന്മദിനത്തിലീ ഞാൻ
നമിച്ചിടുന്നൂ തവപാദയുഗ്മം
ഭവിച്ചിടട്ടെ ഭവസ്വപ്നമെല്ലാം
ഉത്തിഷ്ഠതാ ജാഗ്രത കൈവരട്ടെ


up
0
dowm

രചിച്ചത്:സുദർശനകുമാർ വടശേരിക്കര
തീയതി:21-03-2020 12:10:50 PM
Added by :C K Sudarsana Kumar
വീക്ഷണം:6
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me