വരിക ഈ പൂവാടിയിൽ  - തത്ത്വചിന്തകവിതകള്‍

വരിക ഈ പൂവാടിയിൽ  

വരിക ഈ പൂവാടിയിൽ

ഏകാന്തതയിൽ ഉള്ളുരുകി
ഞാൻ ഉദ്യാനത്തിൽ
നിൽക്കവെ കണ്ടുവായഴകേറും
പൂക്കളിൽ നിറയുംപൂമ്പാറ്റകൾ.
വർണ്ണച്ചൊടികളിൽ ചുംബിച്ചുപാറവെ
അതിലൊരു തൂവെള്ളശലഭം
വെണ്മയേകുന്ന നന്മതൻ
ആ കുഞ്ഞുകൈകളാൽ
എൻ നെറുകയിൽ ഒരു
മഞ്ഞക്കുറി വരച്ചു എന്തോമന്ത്രിച്ചു
ചുറ്റും ഉല്ലലമാടിക്കളിച്ചു.
തൊട്ടു നോക്കവേ പൂമ്പൊടി
എൻ കൈയിലും ഒട്ടിപ്പിടിച്ചു.
ഓരോ വള്ളികളിൽ തളിരിലകളിൽ
നിറയുംകുളിർമണികൾ കിലുക്കി
ചിറ്റാമൃതരച്ചു എൻ ചുണ്ടിൽ പുരട്ടി
പൂമകരന്ദം കൂടെ പകർന്നു ,
ഹൃദയ൦ തുടിച്ചു ....
വിശ്വാസമേകിയാ മാലാഖ എൻ
കാതിൽമൊഴിഞ്ഞു ,വേദനകൂടുമ്പോൾ
വരിക ഈ പൂവാടിയിൽ
വരിക ഈ പൂവാടിയിൽ
അടരുമെൻ കണ്ണീരൊപ്പി അവൾ
ചുറ്റും പറന്നു ....ശോഭയും
സുഗന്ധമേകിപ്രതീക്ഷതൻ
പൊൻപുലരിനിറഞ്ഞു,
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:23-03-2020 02:25:53 PM
Added by :Vinodkumarv
വീക്ഷണം:34
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me