കൂടെക്കൂട്ടി  - തത്ത്വചിന്തകവിതകള്‍

കൂടെക്കൂട്ടി  


ഭീതി കുത്തിത്തറച്ച

കൺഞരമ്പ് പോലും

കൈവിട്ടാ ഗോളത്തെ.

കറുപ്പിന്റെ വന്യമായ

നെടുവീർപ്പിൽ ഭയം

നാഡീമിടിപ്പായി

ഒരിത്തിരി തീനാളത്തിൽ

പ്രത്യാശ കണ്ടെത്താൻ

മറന്നു ഞാൻ

ആരോ അളവുതെറ്റി കരിച്ചായം

ചാർത്തിയ എന്നിൽ

രൂപാന്തരങ്ങൾ

സൃഷ്ടിക്കലായിരുന്നു ഞാൻ

അതൊരു പൂരമായിരുന്നു

ചുവരുകൾ പ്രതലമൊരുക്കി

പല്ലിയും പാറ്റയും

തീനാള പ്രാണികളും

കാണികളായി

ഭീതി ഞാൻ അന്നാ

ഇത്തിരി തീ നാളത്തിൻ

ചുടലക്കാട്ടിലേക്കെറിഞ്ഞെങ്കിലും

ഇന്നുമാബാല്യം കൂടെ കൂട്ടി


up
0
dowm

രചിച്ചത്:മിഥുൻ പ്രകാശ്
തീയതി:24-03-2020 12:17:33 PM
Added by :Midhun prakash
വീക്ഷണം:17
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :