കാൽവരിക്കുന്നിലെ
കാൽവരിക്കുന്നിലെ കാറ്റിനുപോലും
കാതരഭാവമിന്നെന്തേ
എത്ര മറക്കാൻ ശ്രമിച്ചാലും ഒരുനാളും
തീരാത്ത വേദനയാണോ
കാലം കണ്ണുനീരെത്ര പൊഴിച്ചില്ല!
കാർമൂടി വാനമിരുണ്ടതില്ലേ ?
കാരിരുമ്പാണികൾ മെയ്യിൽ തറയ്ക്കുന്ന
ക്രൂരമാം കാഴ്ചകൾ കാൺകെ
കുത്തിക്കയറുന്ന മുൾക്കിരീടത്തിലെ
കൂർത്ത മുള്ളാണി തറയ്ക്കേ
കണ്ണുനീരിലെ കഴുകിക്കളഞ്ഞില്ലേ
കന്മഷമെല്ലാം ഉലകിൽ!
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|