കരുണാമയനാകും - മലയാളകവിതകള്‍

കരുണാമയനാകും 

കരുണാമയനാകും കർത്താവു നമ്മളെ
കാത്തരുളീടും വെളിച്ചമല്ലോ
കഞ്ചിതരൂപം കരളിൽ തെളിയുമ്പോൾ
കന്മഷഹീനരായ് മരുമല്ലോ

മഞ്ഞുപോൽ സ്നിഗ്ദ്ധമാം നിൻ കരസ്പർശത്താൽ
ഞങ്ങളെയാശിർവദിയ്ക്കൂ
വെള്ളരിപ്രാവുപോൽ ഹൃത്തിൽ
പറന്നണഞ്ഞാത്മപ്രഹർഷമേകൂ

നിന്റെ സങ്കീർത്തനം പാടിനിന്നീടുമ്പോൾ
നിത്യത ചിത്തേ നിറയ്‌ക്കൂ
കൈവല്യദായകാ കാക്കണേ സന്തതം
കർത്താവെ ശ്രീയേശുനാഥാ


up
0
dowm

രചിച്ചത്:സുദര്ശനകുമാർ വടശേരിക്കര
തീയതി:25-03-2020 01:40:33 PM
Added by :C K Sudarsana Kumar
വീക്ഷണം:20
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :