യുദ്ധം തുടർന്നു  - തത്ത്വചിന്തകവിതകള്‍

യുദ്ധം തുടർന്നു  

യുദ്ധം തുടർന്നു ഒരു പരമാണുവിൻ യുദ്ധം.
പല പല വഴികളിലാളിപ്പടർന്നു
ആ പരമാണുവായുദ്ധം തുടർന്നു .
ശബ്ദമില്ലാത്ത യുദ്ധം ,വെടിക്കോപ്പുകൾ,
പോർ വിമാനങ്ങളില്ലാതെയുദ്ധം.
ഒരു അണുവും ഭൂമിയടക്കിഭരിക്കു൦
മനുഷ്യനുമായി യുദ്ധം ,യുദ്ധം തുടർന്നു.
ഒരു പരമാണുവിൻ യുദ്ധം.
കർത്തവ്യബോധമോടെ ആതുരസേവകർ
കാക്കിക്കുപ്പായക്കാർ
പൊരിവെയിലിലും പെരുമഴയിലും
രാപ്പകലുകൾ കാവൽനിൽപ്പാണ്
ഭരണകൂടങ്ങൾ വിതുമ്പുന്നു
ഇറ്റലിയും ചൈനയും ദൃഷ്ടാന്തമല്ലെ
നാടുമുടിയാതിരിക്കാൻ
കേൾക്കാ൦ അനുസരിക്കാം
ചോരത്തിളപ്പിലിറങ്ങി
കളിഭ്രാന്തുകൾക്കാട്ടുമ്പോൾ
മറക്കാതിരിക്കുക ഇരുപതിനായിരത്തോളം
കിതച്ചു കിതച്ചുമരിച്ചു ...
കിടമത്സരമായിരുന്നല്ലോ ചുറ്റും
ദൈവനാമത്തിൽ രമിച്ചപുരോഹിത
വർഗ്ഗങ്ങൾ കച്ചവടങ്ങൾക്കായി
കെട്ടിപ്പൊക്കിയ കെട്ടിടങ്ങൾ
ആരാധനയില്ലാതെ വിശ്വാസികളില്ലാതെ
പക്ഷിമൃഗാതികൾ ഉറങ്ങിക്കിടപ്പു.
പൂഴ്ത്തിവെച്ചാവാണിഭസംഘങ്ങൾ
അഭയസ്ഥാനമാക്കുക അന്നംനൽകുക.
അതിജീവിക്കാം മാനവനായി
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:26-03-2020 07:17:39 PM
Added by :Vinodkumarv
വീക്ഷണം:27
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :