മമ്മിമലയാളം  - ഹാസ്യം

മമ്മിമലയാളം  

കായിക്കായെന്നേഴുതാന്‍ അറിയാത്തോനും
കല്യാണക്കുറി ഇംഗ്ലീഷില്‍
പാവം പണക്കാരിലാര്മരിച്ചാലും
ചാവറിയിപ്പിനു മലയാളം
മാമുണ്ണും കുഞ്ഞിനും ഡാഡിയും മമ്മിയും
മന്ത്രിപ്പതീശ്വരാ മംഗ്ലീഷ്
ചായയ്ക്ക് മധുരമിടാത്തതാണങ്കിലോ
ചാടിപ്പറയുന്നു "വിത്തൌട്ട് "
ബെഞ്ചിനുംഡെസ് ക്കിനും സ്കൂളിനും ടീച്ചര്‍ക്കും
മലയാളം ചൊല്ലുന്നില്ലെന്നാലും
"കേരലാ" കേരളമായൊന്നു മാറ്റിടാന്‍
ആര് നടത്തീടും ഹര്‍ത്താല് ?


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:07-11-2012 01:30:25 PM
Added by :vtsadanandan
വീക്ഷണം:249
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me