പാലായനം' - തത്ത്വചിന്തകവിതകള്‍

പാലായനം' 

കോവിഡെനിന്നെ
പേടിച്ചിരിപ്പാടോ
അഞ്ചു നാളായി
വീട്ടിലിരിപ്പാടോ
ഓർമ്മയിലില്ല
ഇങ്ങനൊരിപ്പട്ടോ
അണുവായ നീ
ഒരു സൂപ്പറാടോ

പണ്ഡിത പാമര
വ്യത്യാസമുണ്ടെടോ
ധനിക ദരിദ്ര
വേർതിരിവുണ്ടെടോ
പത്തായമില്ലേലും
അത്താഴം ഉണ്ടെടോ
അവർക്കിത്
രസ പ്രദമാണെടോ
തെരുവിലുറങ്ങുന്ന
ജന്മങ്ങളുണ്ടെടോ
ആറടി മണ്ണു പോലും
സ്വന്തമായില്ലെടോ
ഒരു ചാൺ വയറിൻ്റെ
വിശപ്പവർക്കെടോ
വിഭജനകാലത്തെ
വേദന ഇന്നെടോ
വയറു കാഞ്ഞുള്ള
പാലായനമെടോ
നഗരത്തിൽ നിന്നും
ഗ്രാമത്തിലേക്കുള്ള
പാലായനമെടോ
നിയതി തൻ നിശ്ചയം
കഠിനമെടോ


up
0
dowm

രചിച്ചത്:ശ്യാം
തീയതി:28-03-2020 10:25:54 PM
Added by :ശ്യാംകുമാർ.എൻ
വീക്ഷണം:78
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :