മറുനാടൻ കിളി  - തത്ത്വചിന്തകവിതകള്‍

മറുനാടൻ കിളി  

സ്വദേശം വിട്ടു പാറിയാക്കിളി
ഇന്ന് മറുനാടൻ കിളി
ഒരു മറുനാടൻ കിളി
കൊക്കിൽകൊളാവുന്നതൊക്കെ
കൊത്തിപ്പെറുക്കിയാക്കിളി.
കിടക്കപ്പൊറുതിയില്ലാത്ത
ജീവിതത്തിൽ കിടക്കാടംതീർത്തു
ആ കിളി ,കിനാവുകൾതീർത്തു
ഒരു മറുനാടൻ കിളി .
ചുമന്നുകൊണ്ടുവന്നാ
മുല്ലപ്പൂവസന്തം പകർന്നു
കാക്കത്തൊള്ളായിരങ്ങൾ
മരുഭൂവിൽനിന്നും മലനാട്ടിലേക്കു൦.
ആ പച്ചപ്പിലാരും കണ്ടില്ലെ...
ചുട്ടുപൊള്ളും മണലിൽ
നിന്നും ഒരു ഉഷ്ണക്കാലം
തിരികെ പറന്നുവരവെ
പകര്‍ച്ചപ്പനിപിടിച്ചു
ആചിറകുകൾ വിറച്ചു
ഒറ്റതിരിഞ്ഞു ആരും
കാണാതെ ദ്വീപിൽ
താഴ്ന്നിറങ്ങി കിടന്നുപിടച്ചു.
ഒരു മറുനാടൻ കിളി .
അടുത്തില്ലാരും അറിഞ്ഞില്ലാരും
അവിടെക്കിടന്നു മരിച്ചു.
അപ്പോഴും ചിലമൈനക്കിളികൾ
നാട്ടിലാകെ ഇടയ്ക്കകൊട്ടി
പരിഹാസമാടെ പാടുമ്പോൾ
പൊഴിയുന്നു പൂക്കൾ
കരിയുന്നു അവർനട്ടുവളർത്തിയ
പച്ചപ്പും വസന്തവും.
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:30-03-2020 09:50:12 PM
Added by :Vinodkumarv
വീക്ഷണം:30
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :