ഫോർഗിവ്നെസ്! Forgiveness! - മലയാളകവിതകള്‍

ഫോർഗിവ്നെസ്! Forgiveness! 

ശ്രീ സജീവ് നായരുടെ " Forgiveness" എന്ന സന്ദേശത്തിൽ
നിന്നും പ്രചോദനമേകി എഴുതാൻ ശ്രമിച്ച ഒരു കവിത!

ഫോർഗിവ്നെസ്! Forgiveness! by Sajith Chalippat

വെറുപ്പ്! വിദ്വേഷം! പക!
എന്തിനീ വെറുപ്പെന്തിനീ
വിദ്വേഷം? എന്തിനീ പകയും,
പൊരുത്തക്കേടുകളും?

അറിയുന്നില്ലേയത് ദോഷം
ചെയ്‌വത് പേറുന്നവനെന്ന്!
വെറുതെയെന്തിനീ വേദന
നമ്മൾ നമുക്കായി നേടിടേണം?

അറിയുന്നില്ലയേയൊട്ടും
മറ്റെയാൾ എന്നറിയുക!
അറിഞ്ഞിരുന്നാലുമത്
അറിവിനുമപ്പുറമില്ലാ നിനവ്

പറയുന്നു പഠനമൊക്കെയും,
മനസ്സിൻ കലുഷം കഷ്ടമായ്
ഭവിക്കും.. നഷ്ടമായ് ലഭിക്കും..
ഇഷ്ടമോടെയത് ഗ്രഹിക്കണം

വൈരാഗ്യത്തിൻ വിത്തുകൾ
വിതച്ചിടാതെ നോക്കീടാം..
സന്മനസ്സിൽ സപ്തവര്ണങ്ങളാൽ
സരസം സന്തോഷമായിടാം..

നരനായ് നാരായണനായ്
നന്മകൾ നേരും നൃപനായ്
വാഴാം ഇനിയുള്ളദിനമത്രയും
വീരതയോടെ വിചാരം നേടാം

നിശ്ചയം, ഇനിയില്ലാതാക്കാം
വിദ്വേഷമത്രയും, വൈഷമ്യങ്ങളും!
വിശ്വം ജയിക്കാം വിഹ്വലതയകറ്റി
വിജ്ഞാനത്തിൻ വഴിയിലൂടെന്നും

സ്നേഹമന്ത്രത്തിൻ സഹനതയിൽ
ക്ഷമിക്കാൻ പഠിക്കാം, ക്ഷമ ശീലമാക്കാം!

ഒന്നാവർത്തിക്കട്ടെ ആംഗലേയത്തിൽ!
ഇന്നത്തെ തലമുറയുമറിയട്ടെ ചെയ്യട്ടെ,
ആഡംബരത്തിൽ നമുക്കതു ചെയ്യാം,
അതെ ഫോർഗിവ്നെസ്! Yes Forgiveness!

എഴുതിയത് : സജിത് ചാളിപ്പാട്ട്

What Is Forgiveness? Psychologists generally define forgiveness as a conscious, deliberate decision to release feelings of resentment or vengeance toward a person or group who has harmed you, regardless of whether they actually deserve your forgiveness. (https://greatergood.berkeley.edu/topic/forgiveness/definition)


up
0
dowm

രചിച്ചത്:സജിത് ചാളിപ്പാട്ട്
തീയതി:08-04-2020 09:52:29 AM
Added by :Sajith Chalippat
വീക്ഷണം:53
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me