തീരാപ്രയാണം        
    തീരാപ്രയാണം 
 നിശ്ചിത ഭ്രമണപഥത്തിൽ തീരാപ്രയാണം 
 ആ ഉരുളുന്നഭൂമിയിൽ ജീവൻറെ തീരാപ്രയാണം 
 പ്രകാശരശ്‌മിതൻ കടല്‍ത്തിരകൾ 
 തൻ ,പൂമണമുള്ള കാറ്റിൻപ്രയാണം. 
 മുളക്കുന്ന വിത്തുകൾ പിറക്കുന്നു 
 നിത്യവും പല പല ജീവികൾ ,അണുമുതൽ 
 ആനവരെ തുടരുംപ്രയാണം തീരാപ്രയാണം 
 ജീവിതമൊരുതാളത്തിൽ തീരാപ്രയാണം. 
 ആ യാത്രയിൽ തിരയണം ചിലതൊക്കെ 
 അലയണം ചിലദേശത്തൊക്കെ. 
 അവർക്കിടയിൽ മനുഷ്യനോ 
 കാണ്ണാപൊന്നിനായി തീരംകാണാ പ്രയാണം 
 നേടിയതൊക്കെ ആളോഹരി 
 വീതിച്ചു നൽകി അലിയണം ഈ മണ്ണിൽ ,
 ബാക്കിവെച്ചു വീണ്ടുമാദുരാത്മാവിൻ പ്രയാണം 
 ഈ സ്വർഗ്ഗത്തെ വൈതരണിയാക്കി 
 ഈശ്വരനെ തേടിപ്രയാണ൦. 
 അകലെയെവിടെയോ സ്വർഗ്ഗത്തെതേടി 
 പ്രയാണ൦ ഇല്ലാത്ത നുണപ്രചരണ൦. 
 മനോഗതികളിൽ വേഷംമാറിയാലും 
 ഭൗതികനേട്ടങ്ങൾ തിമിർത്തു 
 ചുവടുകൾ വെക്കുമ്പോൾ ചുറ്റുംനോക്കണം 
 ദുരിതരെ പീഡിതരേം അറിയണം 
 അകലുമാബന്ധങ്ങൾ അടുപ്പിക്കണം 
 അതിനായി പ്രയാണം ജീവിതപ്രയാണം. 
 തകിടം മറിയുമീ ലോകത്തിൽ 
 അത്യാര്‍ത്തിയുള്ള  മനുജന്നെ ഇന്ന് 
 ചുറ്റിക്കറക്കി അണുവിൻ പ്രയാണം. 
 വിനോദ് കുമാർ വി
 
      
       
            
      
  Not connected :    |