തത്തമ്മപ്പെണ്ണ് - നാടന്‍പാട്ടുകള്‍

തത്തമ്മപ്പെണ്ണ് 

തത്തമ്മ ചുണ്ടുള്ള പെണ്ണേ
നിൻ കവിളിണയിലെന്തേ
നാണത്തിൻ നുണക്കുഴിയോ
നല്ല ചേലേറും ചെമ്പക പൂവോ
(തത്തമ്മ ചുണ്ടുള്ള പെണ്ണേ )
കാണാൻ കൊതിച്ചു ദിനവും
നേരം പുലരും തൊട്ടന്നേ
പാടവരമ്പത്തു നിന്നേ
കായലോരത്തും കണ്ണും നട്ടന്നേ
(തത്തമ്മ ചുണ്ടുള്ള പെണ്ണേ )

ഇഷ്ട്ടം പറയാൻ കൊതിച്ചു
ഇഷ്ടക്കേടാവുമെന്ന് പേടിച്ചു
നേരം കൊഴിഞ്ഞതു നേര്
പിന്നെയിഷ്ടമറിഞ്ഞതും നേരാ
(തത്തമ്മ ചുണ്ടുള്ള പെണ്ണേ )

ചന്ദനപ്പൊട്ടിട്ട പെണ്ണെ കണ്ണു
കണ്ടിരിക്കാനെന്ത് ചേലാ
നിന്നെ കാണാൻ നെഞ്ച് തുടിക്കും
ഒന്നു കണ്ടില്ലേൽ നെഞ്ചകം നീറും
(തത്തമ്മ ചുണ്ടുള്ള പെണ്ണേ )

ചാരത്തണയാഞ്ഞതെന്തേ
നെയ്ത സ്വപ്‌നങ്ങൾ പൂക്കാഞ്ഞതെന്തേ
ജന്മങ്ങളിനിയുമുണ്ടോ
എനിക്കായൊന്ന് ഈ ഭുമീൽ പിറക്കാൻ
(തത്തമ്മ ചുണ്ടുള്ള പെണ്ണേ )


up
0
dowm

രചിച്ചത്:ഹക്കിം ദോഹ
തീയതി:10-04-2020 11:44:49 PM
Added by :Hakkim Doha
വീക്ഷണം:79
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :