കൂട്ടുകാരി       
    ഭൂതകാലത്തിലേക്ക് എനിക്കിനി തിരിച്ചു പോകണ്ട
  എന്റെ സ്വപ്നങ്ങൾക്ക് മുകളിൽ  വീണ
  കാർമേഘങ്ങൾ എന്റെയുള്ളിൽ തളംകെട്ടിയ
  വിഷാദങ്ങൾ പേമാരിയായി പെയ്തേക്കാം 
 ഒടുക്കം അത് ഒഴുകിയൊരു മഹാസമുദ്രത്തിൽ 
 സമാധിയടഞ്ഞാലും ഉള്ളിൽ  നീറിയ  
 നെരിപ്പോടുകൾ നീയറിഞ്ഞില്ലല്ലോ
  എന്ന സങ്കടം ബാക്കിയാകും. 
 ഇനി ഒന്നും അറിയിക്കാനില്ല എങ്കിലും ഈ
  നെഞ്ചിൽ നീയെന്ന എന്റെ ജന്മാന്തരങ്ങൾ 
 നെയ്തെടുത്ത പ്രണയകാവ്യം അറിയണം
  എന്നെനിക്ക് നിർബന്ധമുണ്ട് അത് 
 നീയറിയുന്നുണ്ടെന്നും ഞാൻ മനസിലാക്കുന്നു, 
 നീയും ഞാനും ഒരേദിശയിലൊഴുകുന്ന രണ്ടു 
 പുഴകളാണ് ഈ ജന്മം ഒരുമിച്ചൊഴുകാനും 
 ഒരേ സാഗരത്തിലലിയാനും സാധ്യമല്ല 
 എങ്കിലും ഇപ്പോഴും മനസ്സിൽ നീയെന്നത്
  മായാത്ത മഴവില്ലുപോലെയുണ്ട്. 
 എഴുതാൻ കഴിയാത്ത മഷിത്തണ്ടുപോലെ 
 ഉണങ്ങിയതായാലും ഒരുനാൾ
  എന്റെ ഹൃദയത്തിൽ ഞാൻ കണ്ട 
 കിനാവിന്റെ തേരിലേറി നിന്റെ അടുത്ത് വരും അന്നും ഞാൻ ഇരിക്കുന്നത് പണ്ടത്തെ 
 ഓർമ്മയുറങ്ങുന്ന വരാന്തയിലോ 
 ഇരുൾ വീണ ഓർമകളുടെ 
 വെളിച്ചമുള്ള ക്ലാസ്റൂമിലോ ആയിരിക്കും. 
 ഓർമയും ഒരു വേദനയാണ് സുഖമുള്ളതും 
 അനിവചനീയവുമായ ഒരു നനുത്ത 
 ഓർമകളുടെ നീറുന്ന വേദന. 
 പ്രിയ കൂട്ടുകാരി നീയെന്നെ അറിഞ്ഞിരുന്നെങ്കിൽ 😪
      
       
            
      
  Not connected :    |