വസന്ത കാലം
നിനച്ചിരിക്കാതെ ഒരുനാൾ
വീണ്ടും ഒരു വസന്തകാലം
പണ്ടൊരു വേനലിൽ മഴയെ
കാത്തിരുന്ന വേഴാമ്പലായ് ഞാൻ
ദാഹജലം പെയ്തിറങ്ങും മുൻപേ
വിദൂരതയിൽ മറഞ്ഞു മഴയും അന്ന്
പിന്നെയൊരുപാട് കാലം
എന്റെ നെഞ്ചിൽ കണ്ണീരിൻ
പേമാരി തീർത്ത വർഷകാലങ്ങൾ
വരും വരാതിരിക്കില്ലയെന്നു
മേഘങ്ങളുടെ വാക്ക് കേട്ട്
കാത്തിരുന്നു അന്നും എന്നും .
നിനച്ചിരിക്കാതെ ഒരുനാൾ
വീണ്ടുമൊരു വസന്ത കാലം
തിരികെ വന്നപോലെ
പണ്ട് വേനലിൽ കരിഞ്ഞ
എന്റെ ഹൃദയത്തെ സൗഹൃദത്തിന്റെ
തെളിനീരുകൊണ്ട് ആർദ്രമാക്കാൻ
ഇനിയും എന്റെ നെഞ്ചിലെഈറൻ മേഘങ്ങൾ
വേദനയുടെ പ്രളയകാലം തീർക്കാതിരുന്നെങ്കിൽ
തോരാതെ പെയ്തു തീരാതെ ഞാൻ കൂടെയൊഴുകാം
നമ്മുടെ പ്രണയം വഴിമാറി ഒഴുകിയ
ഈ മായാനദിയിലൂടെ.
Not connected : |