വിട - തത്ത്വചിന്തകവിതകള്‍

വിട 

ഇന്നലെ പെയ്യാതെ മാനത്ത് നിന്നൊരാ
കാർമേഘം മണ്ണിൽ പെയ്തിറങ്ങി
മർത്യനായ് ജനിച്ചീടുകിൽ മണ്ണിലലിയേണ്ടവർ നാം
തണല് തേടാൻ കൊതിച്ചുപോകുന്നു
എങ്കിലും ഇനിയില്ല ആ തണൽമരം
ഇന്നലെവരെ കൂടെയുണ്ടായ
സാന്ത്വനത്തിൽ കല്പവൃക്ഷം
ചാഞ്ഞുപോയ് മണ്ണിലായ്
ഇനി വിണ്ണിൽ കണ്ണുചിമ്മാതെ
മണ്ണിലേക്ക് നോക്കി നിൽക്കാം
ദേഹമില്ലേലും ദേഹിയായ് തീർന്നേലും
കൂടെയുണ്ടാകും കരങ്ങളില്ലാത്ത
അനുഗ്രഹത്തിൻ കരലാളനങ്ങളാൽ


up
0
dowm

രചിച്ചത്:ഹകീം ദോഹ
തീയതി:11-04-2020 03:29:58 AM
Added by :Hakkim Doha
വീക്ഷണം:57
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :