ആ വിഷുക്കണിക്കൊന്ന - തത്ത്വചിന്തകവിതകള്‍

ആ വിഷുക്കണിക്കൊന്ന 

ആ വിഷുക്കണിക്കൊന്ന
ആരവങ്ങളും ആനയും മേളവുമില്ലേലും
മേടത്തിൻ സമൃദ്ധിയിൽപ്രഭയോടെ
ആ കൊന്നമരം ഇളങ്കാറ്റിൽ
കിളികളോടൊപ്പം ചില്ലകളാട്ടി
കാകളികൾ പാടിയാടി കൈനീട്ടവുമായി
നിൽപ്പൂ ,അമ്പലമുറ്റത്തു നിൽപ്പൂ.
ആ വിഷുക്കണിക്കൊന്ന നിൽപ്പൂ.
എങ്കിലും ആ പൂങ്കവിളിൽ
കണ്ടു പൊടിയുന്നകണ്ണുനീര്.
എന്തേ എൻ കാർവർണ്ണനും
കൂട്ടുകാരും പൂതണ്ടുകൾ
ഒടിക്കുവാൻ വന്നീല്ല
ആ കളിചിരികൾ കേട്ടീല്ല
കണ്ണാ ,മാറാത്ത മഹാമാരിയിൽ
പുറത്തേക്കുവരേണ്ടയാരും
പുലർദീപം കാണുമ്പോൾ
വേണുചുണ്ടിൽമുത്തമിടുമ്പോൾ
പുഞ്ചിരിതൂവിയുണരവെ ,ചിലമ്പുകൾ
കിണുങ്ങുമ്പോൾ അരികെ
കിളിവാതിലൂടെ തൃപ്പാദത്തിൽ
നിർലീനമാകാൻ വെമ്പുന്ന
കർണ്ണികാരപുഷ്പങ്ങൾ
ചുറ്റും കാതോർത്തുനിൽപ്പൂ
വിഷുപ്പുലരി കാത്തുനിൽപ്പൂ.
അമ്പലമുറ്റത്തു നിൽപ്പൂ.
ആ വിഷുക്കണിക്കൊന്ന.
Happy and Healthy Vishu to all
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:14-04-2020 01:07:26 AM
Added by :Vinodkumarv
വീക്ഷണം:44
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :