മായാരൂപം       
    മായാരൂപം
 മായാരൂപം മനസ്സിൽ പതിഞ്ഞു 
 മായാരൂപംമിഴികൾ തുറന്നു 
 കെടാദീപങ്ങൾപോലെനിന്നു 
 മാസ്‌ക്കുകൾ മുഖത്തുനിന്നും 
 മാറ്റി കണ്ണാടിയിൽ നോക്കി 
 ഡ്രസിങ് റൂമിൽ നിന്നു. 
 മിഴിനീരൊഴുക്കുവാൻ ആ 
 മുഖത്തു ഇനിയൊരുവഴികളുമില്ല.
 അത്രമേൽ മുറിവുകൾ തീർത്ത 
 ചാലുകളിൽ രക്തക്കട്ടകൾ 
 അടരാതെ നിറഞ്ഞു . 
 രക്തക്കട്ടകൾ അടരാതെ നിറഞ്ഞു . 
 മനസ്സുമരവിപ്പിക്കാതെ 
 വിയർപ്പുതുള്ളികളും 
 ഒപ്പിയെടുത്താ ദിവ്യരൂപം 
 മിഴിദീപങ്ങൾ അണയ്ക്കാതെ 
 മന്ദസ്മിതയായി പോര്‍ക്കളത്തിൽ 
 കവചമണിഞ്ഞു വീണ്ടും പറന്നിറങ്ങി. 
 മഹാമാരിയുമായി യുദ്ധം 
 തുടർന്നു "2020"മനുഷ്യർക്ക് 
 കാണിച്ചുതന്ന ദൈവങ്ങൾ
 വിനോദ് കുമാർ വി 
      
       
            
      
  Not connected :    |