ആയുർവേദം - മലയാളകവിതകള്‍

ആയുർവേദം 

ആയുർവേദം, ആയുസ്സിന് വേദം,
നമ്മൾ തഴഞ്ഞോരു അറിവിന്റെ സാഗരം,
നമുക്കായി മുനിമാർ നൽകിയ മുത്തുകൾ,
നൻ മുത്തുകൾ, പാഴ് മുത്തുകൾ ആക്കി തീരുന്നുവോ?
ആയിരങ്ങൾ വൈദ്യന്മാർ,
കിന്നരായി കഴിഞ്ഞ കാലങ്ങൾ,
ഖിന്നരായി നമ്മൾ ഓർക്കുന്നുവോ?
നാഡി പിടിച്ചുനോക്കി, കുശലം -
പറഞ്ഞും, കാശു ലേശവും ഇല്ലാത്-
നമ്മളെ അറിയാവുന്ന,
നമ്മൾ അറിയാവുന്ന,
സിദ്ധി നേടാനായി തപം-
ചെയ്തൊരു കൂട്ടർ,
ജന്മായുസുമുഴുവനും സത്യത്തെ-
ത്തേടി അലഞ്ഞൊരു ആയിരങ്ങൾ-
നാട്ടു വൈദ്യന്മാർ, നാടിൻറെ കാവലാളുകൾ,
വായു, പിത്ത, കഫ ദോഷത്താൽ,
ശരീര മന ദോഷം വന്നീടുമ്പോൾ,
ഭയപ്പാടേതും കൂടാതെ,
ദോഷ കോപങ്ങളെ തീർക്കാൻ,
മാമുനിമാർ തീർത്തൊരു തത്വങ്ങൾ,
തഴയാതെ കാക്കേണ്ട ദർശനങ്ങൾ,
ദർപ്പണം ആയി വരേണ്ടവ,
കാറ്റിൽ പറത്തിയ നമ്മളിന്ന്-
ഖിന്നരായി കഴിയുന്നു-
രോഗ ലക്ഷണത്താൽ.
വെറും മരീചികയായ എന്തിനോ വേണ്ടി......


08.04.2020.


up
0
dowm

രചിച്ചത്:നാഷ്‌ തോമസ്
തീയതി:15-04-2020 01:31:15 AM
Added by :nash thomas
വീക്ഷണം:27
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :