വ്യഥ തൻ സൂത്ര വാക്യം - തത്ത്വചിന്തകവിതകള്‍

വ്യഥ തൻ സൂത്ര വാക്യം 

തൻ വ്യഥ ആണ് സത്യത്തിൽ വ്യഥ
മറ്റുള്ളത്തതൊക്കെയും കേവലം മിഥ്യ
എന്നുധരിക്കുന്നു മാനവർ ഏവരും -
വ്യഥതൻ സൂത്ര വാക്യം ഉണ്ട് ഈ പാരിൽ -
ഗ്രഹനില നോക്കിയാൽ അത് ഗ്രഹിച്ചീടാം -
കണ്ടകശ്ശനിയിലും , ഏഴരശനിയിലും അതനുഭവിച്ചീടാം,
രണ്ടിൽ ശനിയുണ്ടെങ്കിൽ , ഒൻപതിൽ ശനിയുണ്ടെങ്കിൽ,
പന്ത്രണ്ടിൽ ശനിയുണ്ടെങ്കിൽ, ശനി ദശ നൽകീടും ,
മറക്കാനാകാത്ത വ്യഥകൾ അനവധി .
ശനി സൂര്യനെ നോക്കീടുകിൽ പിതാവിന് -
സഹായം കിട്ടാതുപോകും, തൻ വേളി കാണാതു -
കടന്നു പോകും പിതാവ് നിശ്ചയം, അത് നിശ്ചയം,
ലഗ്നത്തിൽ കേതു ഉണ്ടെങ്കിൽ രോഗം നിരവധി വന്നീടും,
അഷ്ടമത്തിൽ ഗുളികൻ ഉണ്ടെങ്കിൽ ആയുസ്സു ദോഷം ഭവിച്ചീടും -
ഭവിച്ചില്ലെങ്കിൽ പറയാം, ഈശ്വാരാനുഗ്രഹം.
അഷ്ടമത്തിൽ കുജൻ ഉണ്ടെങ്കിൽ നോക്കീടുക -
യത് കുജക്ഷേത്രമോ,ഉച്ചക്ഷേത്രമോ എന്നത്,
അല്ലെങ്കിൽ കെടുത്തിക്കളയും തീർച്ചയായും -
സർവ്വ ഗുണത്തെയും,
രാശി ഏഴിൽ കുജക്ഷേത്രമായി വന്നാലോ,
കളത്രം പ്രശ്‌നമായീടും, തർക്കം ആയീടും,
ശുക്ര കുജ സ്ഥാനം നോക്കി ഗണിച്ചീടാം,
കളത്രം കൃത്യമായി, തർക്കം അതിൽ ഒന്നുമേയില്ല,
സൂത്ര വാക്യങ്ങൾ പലതുണ്ട് , കേമനാകും ജോതിഷിക്കുമുന്നിൽ -
തെളിയും എല്ലാം കൃത്യമായി , തപത്താൽ സിദ്ധി നേടിയാൽ,
വ്യഥയുടെ രഹസ്യം വെളിവായീടും ,
ഗുളികൻ രണ്ടിൽ നിന്നാൽ ഗണിച്ചീടാം പലതും,
എങ്കിലും തൻ ജന്മം പണത്തിനാൽ പാടുപെടും,
വാക്കിനാൽ ഖേദമുണ്ടാവും, തൻ വാക്കിനാലും, മറുവാക്കിനാലും.

15.04.2020,12.37 പിഎം


up
0
dowm

രചിച്ചത്:നാഷ് തോമസ്
തീയതി:15-04-2020 12:34:29 PM
Added by :nash thomas
വീക്ഷണം:38
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :