കൊന്ന തൻ ഗദ്ഗദം
കൊന്ന തൻ ഗദ്ഗദം
പഞ്ചാരവാക്കുകൾ ചൊല്ലി
പലരും നിന്നെ തേടിവന്നു
പ്രിയമേറും പങ്കിയേറും തങ്കപ്പൂക്കൾ ,
കവർന്നു പലവഴികളിൽ നടന്നു.
ഇലത്തണ്ടിൽ ഇക്കിളികൂട്ടി
ഇന്നലെ ,നിന്നെക്കുറിച്ചു പാടിസ്തുതികൾ
പയ്യെ നുള്ളിയെടുത്തു ,അരിവാൾ
തോട്ടിയെടുത്തു പറിച്ചെടുത്തു
ഒത്തിരിതല്ലിയെങ്കിലും കൊന്നില്ല
സുവർണ്ണപുഷ്പങ്ങൾ കവർന്നെടുത്തു
ഇന്ന് നീ നിഷ്‌ഫലവൃക്ഷം.
എങ്കിലും പ്രിയേ നിനക്കായി
സൂര്യപടവുമായി പുലരിയെത്തും
എന്നും നിൻഗദ്ഗദം കേൾക്കുവാൻ
മുറിവേറ്റ തൊലിമേലെ
മരതകപച്ചമരുന്ന് തേക്കും
നീനെ പുണർന്നു നിൽക്കു൦ .
വിനോദ് കുമാർ വി
Not connected : |