ഒരു ഗുല്‍മോഹര്‍ പൂവിന്‍റെ ഓര്‍മയ്ക്ക്  - മലയാളകവിതകള്‍

ഒരു ഗുല്‍മോഹര്‍ പൂവിന്‍റെ ഓര്‍മയ്ക്ക്  

ആ വാര്‍ത്തകണ്ടുഞാനാകെപ്പിടഞ്ഞുപോയ്‌
ഉമ്മറത്തിണ്ണയിലിരുന്നുകരഞ്ഞുപോയ്‌

ഹൃദയത്തിലെങ്ങോപിറന്നതായ്‌ തോന്നിയെന്‍
കരളില്‍കെടാവിളക്കെരിയുന്നപോലവന്‍

അന്ന്കൊടുത്തമ്മതന്‍തോഴര്‍ക്ക്,കൈനിറയെ
സമ്മാനങ്ങളും, നുണയാന്മധുരവും

ഒന്നുവന്നുണ്ണൂണ്ണിയോരുപിടിചോറ്നീയെ
ന്നവസ്സാനമായവളോതിവിളിച്ചു

അമ്മതന്നാവിളി കേള്‍ക്കാതെയറിയാതെ
പോയതിന്‍പൊരുളോന്നുമവനറിഞ്ഞില്ല

ചാഞ്ഞുനിന്നീടുന്നഗുല്‍മോഹര്‍മലരിനെ
യോന്നായിറുക്കുവാനവനോടിവികൃതിയാല്‍

സ്നേഹിച്ചപൂക്കള്‍തന്‍വാത്സല്യമേല്‍ക്കവേ
പൂമരക്കൊമ്പോന്നുചാഞ്ഞുണ്ണിവീണു

നാട്ടരുംകൂട്ടരുമോന്നിചോരുമിച്ചാശുപത്രികള്‍
തോറുമുണ്ണിയെക്കൊണ്ടുപോയ്‌

ഉദയമവനിനിയില്ലയെന്നോതിവൈദ്യവും
വിളിച്ചുമരണവുമരുമയാമുണ്ണിയെ

ഹൃദയംപൊട്ടിപ്പിളര്‍ക്കവേഭ്രാന്തമാ
യലമുറയിട്ടവള്‍പൊട്ടിക്കരഞ്ഞുപോയ്‌

"പൂക്കളെ സ്നേഹിച്ച പൂവാങ്കുരുന്നുമൊരു
കുഞ്ഞുപൂവുപോല്‍വീണടിഞ്ഞയ്യോ"

തലയ്ക്കുക്ഷതമേറ്റംഭവിക്കയാല
തോന്നുമാത്രമതിവേഗംനിലച്ചുപോയ്‌

മിടിക്കുന്നഹൃത്തും, തുടിക്കുമാകരളും
കുരുന്നുകണ്‍മണികളുമുയിരോടിരുന്നു

ഒരുമാത്രയുണ്ണിതന്‍പുനര്‍ജ്ജനിയോര്‍ത്ത
വള്‍മുദ്രവച്ചവയവദാനംനടത്തിടാന്‍

മാര്‍പിളര്‍ന്നെടുത്തുഹൃത്തുമുയിര്‍
തുടിക്കുംകുരുന്നുകരളുമക്കണ്ണും

കൊണ്ടുപോയ് വണ്ടിയിലകംബടിയോടെ
സുര്യപുത്രനെയമ്മയര്‍പ്പിച്ചരാത്രി

ഒരുപാടുനാളവന്‍സഞ്ചരിച്ചാവഴിനീളെ
സ്പന്ദനംമാത്രമിരമ്പിനീങ്ങി

ഹൃദയമോരാള്‍ക്കും, കരളുമറ്റാര്‍ക്കോ,
കണ്ണുരണ്ടാള്‍ക്കുംനല്‍കിയമ്മ

പൂക്കളോന്നായ്‌വിരിയുന്നുകാലംകൊഴിയവേ
ആയിരമുണ്ണികള്‍മുറ്റത്തിറങ്ങുന്നു

ഉയിര്‍നൊന്തുപിടയവെയവളുടെയരികിലാ
യൊരുനല്ലപൂങ്കുലയടര്‍ന്നുവീഴ്കെ

വിദൂരതയിലതിനായ്‌തുടിച്ചുചിരിതൂകു
മൊരുഹൃദയമിടിപ്പുകളവളറിഞ്ഞു

ഒരുകുഞ്ഞുതേങ്ങലോടരികത്തടര്‍ന്നോരാ
പൂങ്കുലമേല്ലെയവളെടുത്തു

ചോരതുടിക്കുന്നഹൃത്തടവുമതിനുള്ളില്‍
കരളുമിരിക്കുന്നതോന്നലുണ്ടായ്‌

ഉടനെതന്നുണ്ണിതന്‍കൂട്ടരെകൂട്ടിചിരിതൂകി
കൈകളിലാകുഞ്ഞുപൂക്കള്‍നല്‍കിup
1
dowm

രചിച്ചത്:ആന്‍ഡ്രൂസ് പ്രഷി.
തീയതി:10-11-2012 02:13:42 AM
Added by :ആന്‍ഡ്രൂസ് പ്രഷി.
വീക്ഷണം:535
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


rejani
2012-11-10

1) ശരിക്കും ഹൃദയഭേദകമായ വരികള്‍ ഏതൊരമ്മക്കും സ്വന്തം കുഞ്ഞിനെ ഓര്‍ത്തുപോകും ഈ വരികള്‍ കാണുമ്പോള്‍ വ്യ്ലോപ്പള്ളിയുറെ മാമ്പഷം വായിക്കുന്ന ഫീലിങ്ങ്സ്‌

Hyacinth
2012-11-14

2) ഡാ നന്നായിട്ടുണ്ട് .. നല്ല വരികള്‍ ..ഇനിയും എഴുതുവാന്‍ ശ്രമിക്കുക . എന്റെ എല്ലാവിധ ആശംസകളും നേരുന്നു

ആന്‍ഡ്രൂസ്
2012-11-22

3) എന്‍റെ ഈ സൃഷ്ടിയ്ക്ക് നല്‍കപ്പെട്ട പ്രതിഫലം എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമായി ഞാന്‍ മാനിക്കുന്നു, എല്ലാവര്ക്കും നന്ദി.

visalkumar
2012-11-22

4) വളരെ മനോഹരം ഹൃദയം നിറഞ അഭിനതനം

ആന്‍ഡ്രൂസ്
2012-11-28

5) വിശാല്‍ കുമാര്‍ താങ്കളുടെ അക്കൌണ്ടിനു എന്തെങ്കിലും പ്രോബ്ലം ഉണ്ടോ

Radha
2012-12-02

6) വളരെ നന്നായിട്ടുണ്ട് ..ഹൃദയം തട്ടി എഴുതിയ വരികള്‍ നന്നായി പ്രാസം ഒത്തു വന്നിരിക്കുന്നു . ഇന്നത്തെ കവിതകളില്‍ തല ഭംഗി നഷ്ടപ്പെടുന്നതായി കാണുന്നു. എന്നാലിത് ഇഷ്ടമായി.

Boban
2012-12-04

7) വളരെ താളവും, ഭാവവും, വൃത്താലന്കാരങ്ങളും ഒത്ത, "മാമ്പഴ" ത്തെ ഓര്‍മിപ്പിക്കുന്ന കവിത. അക്ഷരത്തെറ്റുകള്‍ മാത്രം അല്പം ശ്രദ്ധിക്കുക. അമ്മതന്നാവിളി കേള്‍ക്കാതെയരിയാതെ എന്നത് പോലുള്ളവ ആശംസകള്‍. എന്റെ "അരൂപി" എന്ന കവിതയും സമ്മാനം നേടിയതാണ്. ഒന്ന് വായിച്ചു അഭിപ്രായം പറയുമല്ലോ.

ആന്‍ഡ്രൂസ്
2012-12-11

8) തീര്‍ച്ചയായും വായിക്കാം മലയാളം ടൈപ്പ്‌ ചെയ്യുമ്പോള്‍ പറ്റുന്ന തെറ്റുകള്‍ ആണ് താങ്കളുടെ പ്രോത്സാഹനം എനിക്ക് പ്രചോതനം നന്ദി സുഹൃത്തെ

വിജേഷ്
2012-12-19

9) നല്ലത്...

Razla
2013-05-13

10) ഹൃദയ സ്പര്‍ശി ആയ രചന .......ഗുല്‍മോഹര്‍ പൂമരമല്ല അതിന്റെ ചുവപ്പ് എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി...ആശംസകള്‍ ...

Razla
2013-05-13

11) ഹൃദയ സ്പര്‍ശിയായ രചന.ഗുല്‍മോഹര്‍ പൂമരമല്ല അതിന്റെ ചുവന്ന നിറമാണ് എന്റെ കരളില്‍ പടര്‍ന്നത് .അഭിനന്ദനങ്ങള്‍ ..


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me