ഐക്യദാര്‍ഡ്യം  - ഇതരഎഴുത്തുകള്‍

ഐക്യദാര്‍ഡ്യം  

ഇനിയെത്രനാള്‍കൂടി നീ മണിപ്പൂരിന്റ്റെ
ഇറയത്തിരിക്കും ഇറോം ശര്‍മ്മിളാ !
കണ്ണുതുറക്കാത്തോരധിക്കാര ദൈവങ്ങള്‍
ഉണ്ണാവ്രതത്തില്‍ ചകിതരാമോ
കാണുവാന്‍ കേള്‍ക്കാന്‍ പറയാനവകാശ-
മന്യമാം ദേശം സ്വരാജ്യമെന്നോ
അജ്ഞാനുവര്‍ത്തികള്‍ക്കായുധം നീട്ടുന്ന
സംജ്ഞയാണോ സല്‍ ജനാധിപത്യം
പേടിച്ചരണ്ടു തളര്‍ന്ന മനസ്സുമായ്
പേക്കിനാ കണ്ടുറക്കത്തില്‍ വിതുമ്പുന്ന
പിഞ്ചു കിടാങ്ങള്‍ക്കു സാന്ത്വനം തോക്കിലൂ-
ടോതുന്ന കാനന നീതി തകര്‍ക്കുവാന്‍
ഗാന്ധി ജനിച്ചു ജയിച്ച മണ്ണില്‍ പുതു -
ഗാന്ധീവധാരി പുനര്‍ജനിച്ചീടുമോ....


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:08-11-2012 11:44:04 PM
Added by :vtsadanandan
വീക്ഷണം:139
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me