ഒരു കുടക്കീഴിൽ നാം       - തത്ത്വചിന്തകവിതകള്‍

ഒരു കുടക്കീഴിൽ നാം  

ഒരു കുടക്കീഴിൽ നാം ചുറ്റിക്കറങ്ങുന്ന ഈ
നീലക്കുടയ്ക്കുള്ളിൽ നാം ,
ആകാശ നീലിമപോലവേ
അതിനാരോനിറച്ചുവാനിറം
അതിനുള്ളിൽ നിറയെവർണ്ണ
പുഷ്പങ്ങൾ കിളിക്കൊഞ്ചലുകൾ
നിറയും മരങ്ങൾ,
കിലുങ്ങി കിണുങ്ങും പുഴകൾ
വെണ്‍കൊറ്റക്കുടക്കുള്ളിൽ
നിന്ന് ഒരുമയോടെ കാണാം
തീരങ്ങൾ , തത്തിക്കളിക്കാം
ചലപില ചാറ്റൽമഴമുത്തുകൾ
സ്നേഹ ഹൃദയങ്ങൾക്കുമൊപ്പം
ചേർന്നു നിൽക്കാം ആഘോഷിക്കാം.
ഓരോ പുലരിയും പ്രദോഷവും
ചുറ്റുംനിറയുമാനക്ഷത്രദീപങ്ങളും
കണ്ടുരസിക്കാം ...
എങ്കിലുമതിൻ അച്ചുതണ്ടിൽ
പിടിയുറപ്പിച്ചു മർക്കടമുഷ്ടികൾ
ഉന്തും തള്ളും ലഹളയുമായി
കൊത്തിക്കീറുന്നുണ്ട് അതിൻ.
ശീലകൾ ചില വിഷപ്പാമ്പുകൾ
കുടക്കമ്പിയിൽ നിന്നുമിറ്റു
വീഴുന്നു രക്തത്തുള്ളികൾ.
ചുറ്റും നിറയുന്നു വറുതികൾ
മഹാമാരികൾ ...കേഴുന്നുവോ
നാം ആ ചുറ്റിക്കറങ്ങുന്ന
നീലക്കുടയ്ക്കുള്ളിൽ...
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:19-04-2020 04:47:43 PM
Added by :Vinodkumarv
വീക്ഷണം:54
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :