ഇനൻ ഇന്ന് ദേഷ്യം
ഇനൻ ഇന്ന് ദേഷ്യം
ഇനൻ ഇന്ന് ദേഷ്യം
ഇത്തിരിപോന്നൊരു ഈച്ചയോടു൦
ഇല്ലത്തിനരികിലെ പൂവാടിയിൽ
ഓരോ പൂവിനുള്ളിലുല്ലസിക്കുന്ന
തേനീച്ചയോടുണ്ട് ദേഷ്യം.
ചെടിയുടെ സ്നേഹമാതഴുകലും
പൂച്ചുണ്ടിൽ തൂവുമാതേൻതുള്ളിയും
മൂളിപ്പാടി ചുംബിച്ചുനുകരുമാ
തുള്ളിപ്പാറും തേനീച്ചയോടുദേഷ്യം.
ഇനൻ ഇന്ന് ഇത്തിരിപോന്ന
ഒരു തേനീച്ചയോടുണ്ട് ദേഷ്യം.
മഞ്ഞപ്പൂപൊടി കൈകളിൽ തട്ടി
കളിച്ചു ഇല്ലത്തേക്ക് പാറവെ .
അസൂയതോന്നിയിരിക്കാ൦ .
ഉണ്ടിവിടെ ഒത്തിരിക്കൂട്ടുകാർ
മൗനമായി പൂവാടിയിൽ
തീക്ഷണാംശുവിൽ നൂറ്റൊന്നു
പേരെങ്കിലുമുള്ള തേന്‍കൂട്
തേൻ നിറയും ആ അരക്കിലം
കോപതാപത്തിൽ ഉരുകിവീണു.
ഇനൻ ഇന്ന് ദേഷ്യം ഇനൻ ഇന്ന് ദേഷ്യം.
ഉത്താപത്തിൽ ആ തേനീച്ചയും
ഉരുകിയ മെഴുകിൽപറ്റിപ്പിടിച്ചു
സ്വർണ്ണമണികൾ ചിതറിവീണു.
പൂക്കൾ ഉച്ചവെയിലിൽ വാടിനിന്നു
വിനോദ് കുമാർ വി
Not connected : |