നൂറ്റാണ്ടുകള്‍പഴക്കമുള്ള പ്രണയം  - പ്രണയകവിതകള്‍

നൂറ്റാണ്ടുകള്‍പഴക്കമുള്ള പ്രണയം  

പണ്ട് എങ്ങോ എന്നില്‍നിന്നും അകന്നു അകന്നു പോയ പ്രണയമാണ് നീ , ദിവ്യമായ സ്നേഹമാണ് നീ പണ്ട് എന്ന് പറഞ്ഞാല്‍ പോയ ജന്മങ്ങളില്‍ എങ്ങോ
അന്ന് ഞാന്‍ ഒരുപാട് വേദനിച്ചുകാണും,,, നീയും അന്ന് കരഞ്ഞുകൊണ്ട് എന്‍റെ അരികില്‍ നിന്നും മുഖം പൊത്തി ഓടി അകന്നത് ഞാന്‍ അറിയുന്നു,

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആ സ്നേഹത്തെ
ഉള്ളില്‍ വച്ച് ഞാന്‍ ഉറങ്ങാതെ കാത്തിരിക്കുകയാണ്,
നീ വന്നണയുമ്പോള്‍ നിന്നോട്
ഒരുമാത്ര ചേര്‍ന്ന് നില്‍ക്കാന്‍,
ഒരു നിശ്വാസം കേള്‍ക്കാന്‍
ഒരു സന്തോഷാശ്രു പൊഴിക്കാന്‍ ഞാന്‍ കരുതിവച്ചിട്ടുണ്ട്

സ്നേഹം എന്ന വാക്കിന്റെ ആഴങ്ങളും
കടന്നു നാം സഞ്ചരിച്ചു കഴിഞ്ഞു
ഒരുപക്ഷെ ഞാന്‍ ചതിക്കുന്ന കാമുകന്‍ ആയിരുന്നെങ്കില്‍ നിന്‍റെ മേയോടു ചേര്‍ന്ന്
നിന്നെ ഞാന്‍ മദിച്ചു രസ്സിച്ചെനെ,
മനസ്സ് , മനസ്സ്
മനസ്സാണ് എല്ലാത്തിനും കാരണക്കാരന്‍
മനസ്സിലൂടെ ആയിരം നിഴല്‍ക്കുഞ്ഞുങ്ങള്‍ പെറ്റുപെരുകി വാവിട്ടു കരയുകയാണ്
എന്‍റെ സ്വപ്‌നങ്ങള്‍ നിന്‍റെ പിറകെ വരല്ലേ,
വരല്ലേ ,,എന്ന് ഉറക്കെ ശബ്ദിക്കുകയാണ്

സ്നേഹം വെറും പാഴ്വേലയായ്‌മാറുന്നകാഴച്ച,
നൂറ്റാണ്ടുകള്‍ പിറകിലേയ്ക്ക് വന്ന് നിന്നെ സ്വന്തമാക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നെങ്കില്‍
സ്വന്തമാക്കാന്‍ കഴിയാത്തത് നിന്നെയായിരുന്നുവോ?
നിന്‍റെ മനസ്സ് ഞാന്‍ സ്വന്തമാക്കിയതല്ലേ ?
ഇപ്പോള്‍ നൂറ്റാണ്ടുകള്‍പേറിവീണ്ടും വന്നതാണോ ?
എണ്ണക്കറുപ്പ് നിറമായിരുന്നു അന്നും നിനക്ക്
ചുണ്ടുകളും മിഴിയും മാറിയിരിക്കുന്നു
മുടിയിഴകളുടെ ഗന്ധം ഞാന്‍ ഓര്‍ക്കുന്നു
പൂങ്കുലഉതിര്‍ന്നു വീണ ചിരി
കാലങ്ങളും കടന്നുവന്നിരിക്കുന്നു,

നിന്‍റെ മിഴിനീര്‍ പൊഴിഞ്ഞപ്പോള്‍, എന്‍റെ മനമിടറിയപ്പോളാണ് നിന്‍റെ മുഖം വ്യക്തമായത്
പക്ഷെ, ഈ ജന്മവും നമ്മള്‍ വൈകി,
എന്‍റെ കണ്ണുകളില്‍ നീ കാണുന്നില്ലേ പഴയ എന്നെ,
അന്നത്തെ എന്‍റെ കണ്ണുകളാണ് ഇന്നുമെനിക്ക്,
ഒടുവില്‍ പണ്ടത്തെ പോലെ വീണ്ടും
നീ യാത്രയായപ്പോള്‍
നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രണയം
വീണ്ടും ഞാന്‍ സ്മരിക്കുന്നു
കാലം മലര്‍ക്കെ എന്‍റെ മുന്‍പില്‍
തുറക്കുന്ന വാതിലില്‍
നിന്‍റെ മുഖം വീണ്ടും ഞാന്‍ വരച്ചു വച്ചു,
നൂറ്റാണ്ടുകള്‍ കഴിയുമ്പോള്‍
എനിക്ക് വീണ്ടും ഓര്‍മിച്ചെടുക്കാന്‍,,,,,,,,,,,,,,,,


up
0
dowm

രചിച്ചത്:ആന്‍ഡ്രൂസ്
തീയതി:14-11-2012 01:01:07 AM
Added by :ആന്‍ഡ്രൂസ് പ്രഷി.
വീക്ഷണം:287
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :