നിന്നെ തേടുന്നു  - നാടന്‍പാട്ടുകള്‍

നിന്നെ തേടുന്നു  

പാടിയ പാട്ടിന്റെ ഈണം തിരിയാതെ
പാണന്റെ പാട്ടിനായ് തേടുന്നൊൻ ഞാൻ,

പാടവരമ്പത്ത് പെയ്തൊരു കർക്കിടകം
ചൂടിയ കുടയൊന്ന് നമ്മൾ തമ്മിൽ,

ചെമ്പനിനീർ പൂവിൻ ചേലുള്ള ചുണ്ടല്ലോ
മാന്മിഴിയൊത്തൊരു കണ്ണുള്ളോളെ,

നിൻ വഴിയോരത്തും കായലിൽ വക്കത്തും
സന്ധ്യ മയങ്ങോളം കാത്തില്ലെടീ,

ആര്യക്കാവിലും പാട്യപറമ്പത്തും
തെയ്യം തിറയുത്സവം കണ്ടില്ലെടീ,

തിറയും കഴിഞ്ഞല്ലോ നീയും മറഞ്ഞല്ലോ
നെഞ്ചിലെ കാറ്റും കോളും ആരറിഞ്ഞു,

പാടിയ പാട്ടിന്റെ ഈണം തിരിയാതെ
പാണന്റെ പാട്ടിനായ് തേടുന്നോൻ ഞാൻ.





up
0
dowm

രചിച്ചത്:ഹകീം കോളയാട്
തീയതി:26-04-2020 06:04:45 AM
Added by :Hakkim Doha
വീക്ഷണം:140
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :