മഴ  - തത്ത്വചിന്തകവിതകള്‍

മഴ  

മഴ പെയ്തു...മഴ പെയ്തു..
വീണ്ടും വീണ്ടും പെയ്യട്ടെ...
ആർത്തലച്ചു പെയ്യട്ടെ...

ഇന്നലെ ചെയ്ത പാപങ്ങൾ ഒഴുകിപോകട്ടെ...
കണ്ട സ്വപ്നങ്ങളും, ആഗ്രഹങ്ങളും, മോഹങ്ങളും.... എല്ലാം... എല്ലാം..
ഒഴുകി അലിഞ്ഞു പോകട്ടെ...ഒന്നൊന്നായി...

നാം ഒരുമിച്ചു നെയ്ത ചിന്തകൾ, പങ്കിട്ട രാവുകൾ..
എന്റെ നെഞ്ചിൽ വീണുടഞ്ഞ നിന്ചുടുനിശ്വാസങ്ങൾ...
അധരങ്ങളിൽ പറ്റിയ നിന്റെ ഉമിനീര്....
നിന്റെ യോനിയിൽ പകർന്ന എന്റെ പ്രണയം കാമം....
അതിലുപരി നിന്റെ ചൂടും ചൂരും...
എല്ലാം... എല്ലാം... ഈ മഴയിൽ അലിഞ്ഞില്ലാതാകട്ടെ...

ഒരു മഴ കൂടി പെയ്യട്ടെ ആർത്തലച്ചു പെയ്യട്ടെ...
അതുവരേക്കും പ്രണയിക്കാം.. വിയർക്കാം...
സ്വപ്‌നങ്ങൾ കണ്ടുറങ്ങാം, പാപങ്ങൾ ചെയാം..

മഴയുടെ വരവിനെയും കാത്തു....
ആർത്തലച്ചു പെയ്യുന്ന..
മഴയുടെ വരവിനെയും കാത്തു.....


up
0
dowm

രചിച്ചത്:Arjun
തീയതി:26-04-2020 12:03:17 PM
Added by :Arjunb
വീക്ഷണം:66
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :