ഹലോ ഡാർവിൻ,
ഓളങ്ങളിൽ വയമ്പുകൾ മിന്നുന്നു .
തീരങ്ങളിൽ പക്ഷിമൃഗാദികൾ
കാഹളങ്ങൾ മുഴക്കുന്നു
പൂമ്പാറ്റകൾ പാറുന്നാ മരതക
പച്ചപ്പിൽ പൂച്ചെണ്ടുകൾകുലുങ്ങുന്നു
കാലക്കേടെങ്കിലും കൊറോണ
മനുഷ്യൻറെ പൊള്ളത്തരങ്ങൾ
കാട്ടിത്തന്നു ...
ഹലോ ഡാർവിൻ,
നീ ഒരു പുരാവിത്ത്
നിൻറെ പായ്ക്കപ്പലോ
ലോകംചുറ്റി തളർന്നിരിക്കുകയല്ലെ ...
പുരാവസ്തുവിളിക്കുന്നു..
ആരുംനേരെയാവില്ലെ
പൂഴിയിൽ തെങ്ങുംകുറ്റിയിൽ
കെട്ടിയിടു....എൻറെ
സ്വപ്നവഞ്ചിയിൽ വരൂ
ദൈവത്തിൻ സ്വന്തം നാടുകാണാം.
ആ പഴയവീഞ്ഞെടുക്കൂ
പരിണാമ ഗ്രന്ഥം പകരുമാ
വെളിച്ചം എനിക്കൂടി പകരൂ
പറഞ്ഞത് മൊത്തവും തത്ത്വജ്ഞാനം
സ്വർണ്ണലിപികൾ തിളങ്ങുന്നുചുറ്റും
ഞാൻ കുടിക്കും കൂവും
ഇപ്പോൾ വിളിച്ചുകൂവും
നടവരവ് കാത്തിരുന്ന
പുരോഹിതർ ആരും
നിന്നെ കല്ലെറിയില്ല
ലോക്ക് ഡൗണ്ണിൽ
ആയതിനാൽ നിൻറെ
പുസ്തകം കത്തിക്കുകയില്ല.
ലെക്ക് വീണപോലെ
കൈകൾ സോപ്പിട്ടു കഴുകി
മുഖംതുടച്ചു ആ ഗ്രന്ഥമെടുക്കാ൦
"പരിണാമം" ഇനിവായിക്കാ൦
അണുവിൽ തുടങ്ങിയ പരിണാമം
തീർത്ത ഈ ജീവവൈവിധ്യം
അതിലൊരു ജീവി ഈ മനുഷ്യൻ.
ഇതു തന്നെ സ്വർഗ്ഗ൦
വൈറസുകൾ ചുറ്റുമുണ്ട്
മുഖ൦ മൂടി മിണ്ടാതിരിക്കാ൦
ലോക്ക് ഡൗണല്ലേ.
വിനോദ് കുമാർ വി
Not connected : |