പ്രണയമൊരു  മഴത്തുള്ളിപോലെ  - തത്ത്വചിന്തകവിതകള്‍

പ്രണയമൊരു മഴത്തുള്ളിപോലെ  

പ്രണയമൊരു മഴത്തുള്ളിപോലെ
വിണ്ണിൽനിന്നും ഉജ്ജലപ്രകാശത്തിലൂടെ
നിൻറെയുള്ളിൽ നനവായി മധുവായി
പൂവേ നിന്നിതളിൽ മഴവിൽനിറമായി
കുളിർക്കാറ്റിൽ പുണരവെ പരിമണമായി.
ഒരു മഴത്തുള്ളിതൻ പ്രണയം.
ഒടുവിൽ ചിതറി നേർവഴിയിൽ
പാൽപ്പുഴയിൽ അലകൾ തൻ
ആർപ്പുവിളിയിൽ മുഴുകിയെത്തി
ആ ആഴക്കടലിൽ ,കണ്ണീരിൽ
നീറി നീറി ബാഷ്പമായിനിന്നെ
തഴുകാൻ ഏകാന്തമായിയാത്രതുടരും
ഓരോ മഴത്തുള്ളിതൻ പ്രണയം.
വിനോദ്‌കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:04-05-2020 05:17:23 PM
Added by :Vinodkumarv
വീക്ഷണം:82
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :