പുത്രലാഭാലോചന  - തത്ത്വചിന്തകവിതകള്‍

പുത്രലാഭാലോചന  

സത്ഗുണ സമ്പന്നനാം അയോധ്യ തൻ അധിപതി,
ദോഷമേതും കൂടാതെ ഭരിക്കും സത്ഗുണനൃപതി,
ദേവേന്ദ്രനു തുല്യമാണാകരുണമായനാം ജഗത്പതി,
കാമദേവന് തുല്യമാം ദശരഥ നൃപതി.
ഭാര്യമാർ മൂവരുമായി ഒത്തു വസിച്ചീടുന്നൂ ജഗത്പതി,
കൗസല്യാദേവിയും, കൗശല്യമേറിടും കൈകേയിയും-
പിന്നെ സുമിത്രേയെന്നെങ്ങനെ മൂവർ ഒന്നിച്ചീടുന്നൂ,
കാര്യകാര്യങ്ങളെല്ലാം മൂവരോടൊന്നിച്ചൂ പങ്കിടുന്നൂ,
തൻ കാര്യങ്ങളോടൊപ്പം തന്നെ രാജ്യകാര്യങ്ങളും,
കൂട്ടിനു കൂട്ടായി കേമൻമ്മാർ മന്ത്രിമാരും,
കാര്യങ്ങളൊക്കെ കേമമായി കൊണ്ടുപോകീടിലും,
പുത്രനില്ലാത്തൊരു ദുഃഖം ഉള്ളത്തിൽ പേറി ആ മന്നൻ
ആശ്രയമായിചെന്നൂ രാജഗുരുവാകുംവസിഷ്ഠൻ മുന്നിൽ,
വന്ദനം ചെയ്തു വിധിപ്രകാരം ചോദിച്ചൂ,
നന്ദൻമാരുണ്ടാകാൻ അരുൾ തേടി വന്ദിച്ചൂ,
'പുത്രനില്ലാത്തതിനാൽ രാജ്യാദിസമ്പത്തുകൾ-
പരിതാപമേകും കാര്യങ്ങളെന്നറിഞ്ഞാലും ഗുരോ,
പ്രതിവിധി നൽകി കൃപചെയ്യേണം ഗുരോ,
പ്രതിസന്ധി എന്നിൽനിന്നും അകറ്റേണം പ്രഭോ.'
മുനിവരൻ താപസ ശ്രേഷ്ഠൻ, വസിഷ്ഠമുനി,
മന്ദസ്മിതമായി ചൊല്ലീ ജന്മവിധി,
' നാലുപുത്രൻമാർ വന്നീടും,ജന്മവിധി അത് നിശ്ചയം,
ഭയമൊട്ടുമേ വേണ്ടിനിയും അതിനാൽ-
യാഗകർമ്മം ചെയ്യുകഅതിവേഗമായി,
ഋഷിശൃഗനെ വരുത്തുക വൈകാതെ,
ചെയ്ക പുത്രകാമേഷ്ടി കർമം ഗുണത്തിനായി.'


up
0
dowm

രചിച്ചത്:nash thomas
തീയതി:04-05-2020 11:41:06 PM
Added by :nash thomas
വീക്ഷണം:31
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :