ശ്രീരാമാവതാരം  - തത്ത്വചിന്തകവിതകള്‍

ശ്രീരാമാവതാരം  


വസിഷ്ഠ മഹർഷി ചൊല്ലിയതുപോൽ,
പിറന്നു നാലുപേർ വിധിപോൽ ദശരഥ മക്കളായി,
ഉച്ചത്തിൽ പഞ്ചഗ്രഹം നിൽക്കുമ്പോൾ അയോധ്യയിൽ,
കൗസല്യാപുത്രനായി അവതരിച്ചു ശ്രീരാമൻ ദേവൻ,
പുണർതം നക്ഷത്രമതിൽ നവമി തിഥിയതിൽ-
കർക്കിടകം ലഗ്നത്തിൽ പിറന്നൂ ജഗനാഥൻ
നക്ഷത്രാധിപനോട് കൂടവേ ഗുരുവുമാക്കർക്കടകത്തിൽ,
തുലാം രാശിയിൽ ശനിയും ശുക്രൻ മീനം രാശിയിലും
കുജൻ മകരം രാശിയിലും ഉച്ചത്തിലീപഞ്ചഗ്രഹങ്ങൾ-
നിൽക്കുമ്പോൾ അവതരിച്ചു ജഗനാഥൻ,
പിറ്റേന്ന് പൂയം നക്ഷത്രത്തിൽ തൻ മകൻ പിറന്നത്
ആഘോഷമാക്കി തീർത്തു കൈകേകിയും
പിറ്റേന്ന് സുമിത്രക്കുമുണ്ടായി പുത്രദ്വയത്താൽ
അയില്യം നക്ഷത്രത്തിൽ സന്തോഷിക്കുവാനെന്നെന്നും.

ലഗ്‌നത്തിൽ ചന്ദ്രനും ഗുരുവും കർക്കിടകം രാശിയിൽ
നാലിൽ ശനി തുലാത്തിലും, ഏഴിൽ ചൊവ്വാ മകരത്തിലും,
ഒൻപതിൽ ശുക്രൻ മീനത്തിലും , പത്തിൽ സൂര്യൻ മേടത്തിലും
നിൽകുമ്പോൾ ജനനം, മനനം ചെയ്യണം-
മനീഷികൾ വേദസാരം ഗ്രഹിച്ചീടാൻ.


up
0
dowm

രചിച്ചത്:nash thomas
തീയതി:05-05-2020 08:32:32 AM
Added by :nash thomas
വീക്ഷണം:34
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :