| 
    
         
      
      വേദപുരാണങ്ങൾ       ജനന മരണ ദുഃഖങ്ങൾ ഏവരിലും
ജന്മത്തോടൊപ്പം കിട്ടുന്ന സത്യങ്ങളല്ലോ
 അവതാരപുരുഷനും അസുരജന്മത്തിനും
 അവയൊക്കെ വന്നു ഭവിക്കുന്നൂ വിധിപോലെ
 അവയൊന്നും കണ്ടു മനസ്സ് മടുക്കാത്ത
 അവയൊക്കെ തരണം ചെയ്യാനല്ലോ- വേദപുരാണങ്ങൾ
 കാറ്റത്താടിയുലയും പുൽനാമ്പിനറ്റത്
 കാണും ഒരു തുള്ളി വെള്ളം പോലെയീ ജീവൻ
 ക്ഷണികമാമൊരു സത്യമല്ലെയോ ഈ ജീവൻ
 ക്ഷണനേരത്തിൽ മരണം വന്നീടുകിൽ
 രാമായണത്തിന് സാരം ഗ്രഹിച്ചീടികിൽ
 രാജസചിന്തകൾ കേവലം കുമിളകളെന്നറിഞ്ഞീടും.
 
 
      
  Not connected :  |