പൊല്ലാപ്പുകൾ        
    പൊല്ലാപ്പുകൾ 
 നോക്കണേ മാളോരേ പൊല്ലാപ്പുകൾ 
 കാമുകീകാമുകന്‍മാര്‍ക്കാകെ പൊല്ലാപ്പുകൾ 
 കൊറോണ കൊണ്ടുവന്ന പൊല്ലാപ്പുകൾ
 തലസ്ഥാനത്തു നിന്നും ഒരുകൊച്ചേട്ടൻ 
 ലോക്‌ഡൗൺ സമയത്തുയാത്രയായി 
 കാമുകിയെ കാണാൻ കാറിലെത്തി 
 മൂളിപ്പാട്ടുപാടി റോഡിലു൦ നാട്ടിലുമാരുമില്ല 
 കാമുകിയെ കണ്ടപ്പോൾ മറന്നുപോയി 
 കെട്ടിയോളും കുട്ടികളുംമറന്നുപോയി
 കാമുകിയെ കാണാൻ എത്തികൊല്ലത്ത്
 കപ്പടാമീശചുരുട്ടി കാറിൽക്കറങ്ങി 
 കണ്ണോടുകണ്ണുംനോക്കിരസിക്കുമ്പോൾ 
 കണ്ണുതള്ളി പോലീസും ...മൂക്കത്തു
 വിരലുംവവെച്ചുപോയി നാട്ടുകാരും  
 മാസ്കുനല്കി  കൊല്ലത്തുതാമസംഅനുവദിച്ചു 
 കൊല്ലം കണ്ട്  ഇല്ലം മറന്നുപോയികൊച്ചേട്ടൻ.
 വിനോദ് കുമാർ വി 
      
       
            
      
  Not connected :    |