രാമകഥ - മലയാളകവിതകള്‍

രാമകഥ 

രാമകഥ ലീലകൾ പാടിടാം
രായസം നമുക്കിന്നു തുടങ്ങീടാം
രാമ, രഘുരാമ കഥകൾ കേട്ടീടാം
രാമണീയകമായതു പറഞ്ഞീടാം
രാമ ജാതകം പഠിച്ചീടാം
രാമാവതാരം ഗ്രഹിച്ചീടാം
രാമരാജ്യ ഗതി കുറിച്ചീടാം
രായസം നമുക്കിന്നു തുടങ്ങീടാം
രാജസ ഭ്രമം തീർത്തീടാം
രാമരാജ ഭ്രമം ചേർത്തിടാം
രാമായണ രഹസ്യങ്ങൾ ഓർത്തീടാം
രാക്ഷസ ഭരണം തീർത്തീടാം
രാമകഥ ലീലകൾ പാടിടാം
രായസം നമുക്കിന്നു തുടങ്ങീടാം
രാമ, രഘുരാമ കഥകൾ കേട്ടീടാം
രാമണീയകമായതു പറഞ്ഞീടാം


up
0
dowm

രചിച്ചത്:nash thomas
തീയതി:06-05-2020 05:37:28 PM
Added by :nash thomas
വീക്ഷണം:27
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :