പോയകാലം - തത്ത്വചിന്തകവിതകള്‍

പോയകാലം 

അന്തരം വന്നൂ ഇന്നെയേവരുടെയുമുള്ളിൽ
ആധിയായി, രോധനമായി,
നെടുവീർപ്പുകളിലാശ്വാസം-
കാണാൻ കഴിയാതായി
ഓർത്തുപോയി ദാരിദ്യ്രമുണ്ടായിരുന്ന-
ആ പഴയ ഗ്രാമം, പീടികയിൽ -
പുകയിലയിൽ ആശ്വാസംകണ്ട മർത്യരെ
തത്വ ജ്ഞാന കഥകൾ പറയുമാമൊരു-
കാലം, പോയ കാലം, എന്നേക്കുമായി-
നമ്മെ വിട്ടൊരു കാലം
ദാരിദ്ര്യത്തിലും സമ്പന്നമായി നിന്നൊരു
കണ്ണുകൾ, മനസ്സുകൾ,ആശ്രയങ്ങൾ,
ആശ്വാസ വചനങ്ങൾ, കാലത്തിനപ്പുറം
നമ്മെക്കൊണ്ടുപോകും ചിന്തകൾ,
ചിരികൾ, ഭാവങ്ങൾ, നിറമില്ലാത്തിടത്തിലെ-
യാ നിറമുള്ള കാഴ്ചകൾ....
ആ ചിരികളിൽ ഉള്ളിലെ ശാന്തത-
നിറഞ്ഞുനിന്നൂ, പുകച്ചുരുളുകൾക്കിടയിലൂടെ-
പുറത്തുവന്നൂ മറയില്ലാ ചിരികൾ-
അട്ടഹാസങ്ങൾ, വാക്‌ധോരണികൾ,
പോയി മറഞ്ഞു എല്ലാം
നാമെല്ലാവരും മാറി, പുതു ചിന്തകൾ വന്നൂ.

൧൧.൦൫.൨൦൨൦, ൩.൨൩ AM


up
0
dowm

രചിച്ചത്:നാഷ്‌ തോമസ്
തീയതി:11-05-2020 09:20:07 AM
Added by :nash thomas
വീക്ഷണം:48
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me